യൂറോ കപ്പ്; വടക്കന്‍ ഫ്രാന്‍സില്‍ ആരാധകര്‍ തമ്മിലുള്ള സംഘര്‍ഷം ഭയന്ന് വെള്ളിയാഴ്ച വരെ മദ്യ നിരോധനം

എന്നാല്‍ കഴിഞ്ഞ ആഴ്ച ഇംഗ്ലീഷ്-റഷ്യന്‍ ആരാധാകര്‍ തമ്മില്‍ മാര്‍സെല്ലെ നഗരത്തില്‍ കൊമ്പുകോര്‍ത്തിരുന്നു. മദ്യ ലഹരിയില്‍ ആരാധകര്‍ ചേരി തിരിഞ്ഞു അക്രമസക്തതരാവുമെന്നു ഭയന്നാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

യൂറോ കപ്പ്; വടക്കന്‍ ഫ്രാന്‍സില്‍ ആരാധകര്‍ തമ്മിലുള്ള സംഘര്‍ഷം ഭയന്ന് വെള്ളിയാഴ്ച വരെ മദ്യ നിരോധനം

ലില്ലി (ഫ്രാന്‍സ്): വടക്കന്‍ ഫ്രാന്‍സില്‍ യുറോ കപ്പ് മുന്നോടിയായി മദ്യ നിരോധനം. ആയിരക്കണക്കിന് ആരാധകര്‍ കളി കാണാന്‍ നഗരത്തിലെത്തുന്നത് മുന്നില്‍ കണ്ടാണ് മദ്യ നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

എന്നാല്‍ കഴിഞ്ഞ ആഴ്ച ഇംഗ്ലീഷ്-റഷ്യന്‍ ആരാധാകര്‍ തമ്മില്‍ മാര്‍സെല്ലെ നഗരത്തില്‍ കൊമ്പുകോര്‍ത്തിരുന്നു. മദ്യ ലഹരിയില്‍ ആരാധകര്‍ ചേരി തിരിഞ്ഞു അക്രമസക്തതരാവുമെന്നു ഭയന്നാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മത്സരം നടക്കുന്ന നഗരങ്ങളിലും ഫാന്‍ സോണുകളിലുമായിരിക്കും പ്രധാനമായും നിരോധനം ബാധകമാവുക.


അതോടൊപ്പം ടിക്കറ്റില്ലാത്തവരെ ഫാന്‍സോണിലേക്കു പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ഇത്തരം അക്രമങ്ങള്‍ ഫുട്ബോളിന്റെ സംസ്‌കാരത്തിനു യോചിച്ചതല്ലെന്നും തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കുക എന്ന ഫ്രാന്‍സിന്റെ ഉത്തരവാദിത്തത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും അക്രമത്തെ അപലപിച്ചു ഫ്രാന്‍ അഭ്യന്തര വകുപ്പു മന്ത്രി ബര്‍ണാഡ് കസന്യൂവ് സംസാരിച്ചു.

ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച രാവിലെ വരെയാണ് മദ്യ വില്‍പ്പന നിരോധിച്ചിരിക്കുന്നത്. അതോടൊപ്പം നഗരമധ്യത്തിലെ ബാറുകള്‍ ബുധന്‍-വ്യാഴം ദിവസങ്ങളില്‍ പൂര്‍ണമായി അടച്ചിടുമെന്നും ലില്ലിയിലെ പോലീസ് മേധാവി അറിയിച്ചു.

Story by
Read More >>