സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നു; ഉഡ്ത പഞ്ചാബിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നു; ഉഡ്ത പഞ്ചാബിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നു; ഉഡ്ത പഞ്ചാബിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: ഉഡ്ത പഞ്ചാബിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ ഒരു സന്നദ്ധസംഘടന സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ചിത്രം പഞ്ചാബിനെയും സിഖ് സമുദായത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന് എന്ന് ചൂണ്ടികാട്ടിയാണ് ഹര്‍ജി.

നേരത്തെ ചിത്രത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തുകൊണ്ട് എ സര്‍ട്ടിഫിക്കറ്റ് നല്‍കി റിലീസ് ചെയ്യാന്‍ ബോംബെ ഹൈക്കോടതി ഉത്തരവ് നല്‍കിയിരുന്നു. പഞ്ചാബിലെ അമിത മയക്കുമരുന്ന് ഉപയോഗവും രാഷ്ട്രീയവും ഇതിവൃത്തമായ ‘ഉഡ്താ പഞ്ചാബിന്’ സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെയാണ് നിര്‍മാതാക്കളായ ഏക്താ കപൂറും അനുരാഗ് കശ്യപും കോടതിയെ സമീപിച്ചത്. ചിത്രത്തില്‍ ഇന്ത്യയുടെ പരമാധികാരത്തേയോ അന്തസത്തയേയോ ചോദ്യം ചെയ്യുന്ന യാതൊന്നും ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

ചിത്രം ജൂണ്‍ 17 ന് റിലീസ് ചെയ്യും.