അടൂര്‍ പ്രകാശിന്റെ മകനും ബിജു രമേശിന്റെ മകളും തമ്മിലുള്ള വിവാഹം 23 ന് തലസ്ഥാനത്ത്; തമിഴ്‌നാട് മന്ത്രിസഭയിലെ രണ്ടാമന്‍ പനീര്‍ശെല്‍വം പങ്കെടുക്കും

തലസ്ഥാനം കണ്ട വലിയ രാഷ്ട്രീയ വ്യക്തികളുടെ കൂടിച്ചേരലായി മാറും പ്രസ്തുത വിവാഹച്ചടങ്ങ്. രാഷ്ട്രീയ പ്രമുഖരടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും നിലവില്‍ ജയലളിതാ മന്ത്രിസഭയിലെ രണ്ടാമനുമായ പനീര്‍സെല്‍വം വിവാഹത്തില്‍ പങ്കെടുക്കുമെന്നും സൂചനയുണ്ട്.

അടൂര്‍ പ്രകാശിന്റെ മകനും ബിജു രമേശിന്റെ മകളും തമ്മിലുള്ള വിവാഹം 23 ന് തലസ്ഥാനത്ത്; തമിഴ്‌നാട് മന്ത്രിസഭയിലെ രണ്ടാമന്‍ പനീര്‍ശെല്‍വം പങ്കെടുക്കും

ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്‍ അജയ് കൃഷ്ണനും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ അവസാന കാലത്ത് മുള്‍മുനയില്‍ നിര്‍ത്തിയ ബാറുടമയും രാജധാനി ഗ്രൂപ്പിന്റെ ഡയറക്ടറുമായ ബിജു രമേശിന്റെ മകള്‍ മേഘാ ബി രമേശും തമ്മിലുള്ള വിവാഹം തലസ്ഥാനത്ത് നടക്കും. തിരുവനന്തപുരം കഴക്കൂട്ടത്തെ അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് 23 നാണ് തീയതിയാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

അജയ് കൃഷ്ണന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ. അടൂര്‍ പ്രകാശിന്റെ അടൂരിലെ ഹോട്ടല്‍ ഉള്‍പ്പെടെയുള്ള ബിസിനസ് സംരംഭങ്ങള്‍ നോക്കി നടത്തുന്നതും അജയ് കൃഷ്ണനാണ്. മേഘാ ബി രമേശ് ബിജു രമേശിന്റെ രണ്ടാമത്തെ മകളാണ്.


തലസ്ഥാനം കണ്ട വലിയ രാഷ്ട്രീയ വ്യക്തികളുടെ കൂടിച്ചേരലായി മാറും പ്രസ്തുത വിവാഹച്ചടങ്ങ്. രാഷ്ട്രീയ പ്രമുഖരടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും നിലവില്‍ ജയലളിതാ മന്ത്രിസഭയിലെ രണ്ടാമനുമായ പനീര്‍സെല്‍വം വിവാഹത്തില്‍ പങ്കെടുക്കുമെന്നും സൂചനയുണ്ട്. ജയലളിതയുടെ എഐഎഡിഎംകെയുടെ കേരള ഘടകത്തിലെ ഉന്നത നേതാവാണ് ബിജു രമേശ്. അതുകൊണ്ടുതന്നെ പ്രമുഖ എഐഎഡിഎംകെ നേതാക്കളും ചടങ്ങിനെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വിവാഹം മുമ്പു തന്നെ നിശ്ചയിച്ചിരുന്നതാണെങ്കിലും ഇതിനിടെയാണ് ബാര്‍ കോഴ വിവാദം ഉയര്‍ന്നു വരികയായിരുന്നു. അതിനെ തുടര്‍ന്ന് നീണ്ടുപോയ വീവാഹത്തിനാണ് 23 ന് തലസ്ഥാനം സാക്ഷിയാകുന്നത്.

Read More >>