സുധീരന് എതിരെ ആഞ്ഞടിച്ച് അടൂര്‍ പ്രകാശ്

കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു കോന്നി എംഎല്‍എ അടൂര്‍ പ്രകാശ് രംഗത്ത്

സുധീരന് എതിരെ ആഞ്ഞടിച്ച് അടൂര്‍ പ്രകാശ്

തിരുവനന്തപരം: കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു കോന്നി എംഎല്‍എ അടൂര്‍ പ്രകാശ് രംഗത്ത്. സുധീരന്റെ പ്രസ്താവനകളാണ് കോണ്‍ഗ്രസിന്റെ തോല്‍വിക്ക് പ്രധാന കാരണമെന്ന് പറഞ്ഞ അടൂര്‍ പ്രകാശ് തിരഞ്ഞെടുപ്പിന്റെ തലേ ദിവസമല്ല വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടത് എന്നും കൂട്ടി ചേര്‍ത്തു.

പലപ്പോഴും സുധീരന്റെ പ്രസ്താവനകള്‍ അനവസരത്തിലായിരുന്നുവെന്നും ഇത് കാരണമാണ് ജയിക്കേണ്ട പല സീറ്റുകളും പാര്‍ട്ടിക്ക് നഷ്ടപ്പെട്ടത് എന്നും ഭൂരിപക്ഷം ഇത്രയും കുറഞ്ഞത്എന്നും അദ്ദേഹം പറഞ്ഞു.

സുധീരന് തന്നോടുള്ള വിരോധത്തിന്റെ കാരണമെന്തെന്ന് അറിയില്ലയെന്നും അദ്ദേഹം പറഞ്ഞു.

Read More >>