മുന്‍ മന്ത്രി എംകെ മുനീറിനെതിരെ ആരോപണവുമായി കൊല്ലപ്പെട്ട നടി പ്രിയങ്കയുടെ അമ്മ

കേസിലെ മുഖ്യപ്രതി റഹീമുമായി മുനീറിനു ബന്ധമുണ്ടായിരുന്നെന്നും അവര്‍ ആരോപിച്ചു. പ്രിയങ്കയെ റഹീം പല തവണ ശല്യം ചെയ്തതായും ഫ്‌ളാറ്റും വീടും പണവും മറ്റു സൗകര്യങ്ങളും നല്‍കാമെന്നും തന്റെ കൂടെ ജീവിക്കാന്‍ നിര്‍ബന്ധിച്ചതായും വിജയലക്ഷ്മി വെളിപ്പെടുത്തി

മുന്‍ മന്ത്രി എംകെ മുനീറിനെതിരെ ആരോപണവുമായി കൊല്ലപ്പെട്ട നടി പ്രിയങ്കയുടെ അമ്മ

കോഴിക്കോട്: മുന്‍മന്ത്രിയും മുസ്ലിം ലീഗ് എം.എല്‍.എയുമായ ഡോ. എം കെ മുനീറിനെതിരെ പരാതിയുമായി നാലുവര്‍ഷം മുമ്പ് കോഴിക്കോട് കോട്ടൂളി ഫ്‌ളാറ്റില്‍ മരണപ്പെട്ട നടി പ്രിയങ്കയുടെ അമ്മ. മകളുടെ മരണത്തിനു കാരണം എം കെ മുനീര്‍ ആണെന്നും കോടതിയില്‍ നല്‍കിയ കുറ്റപത്രം വൈകിപ്പിച്ചതു എംഎല്‍എയും ഇടപെടലുകൊണ്ടാണെന്നും പ്രിയങ്കയുടെ അമ്മ ജയലക്ഷ്മി പത്രസമ്മേളത്തില്‍ ആരോപിച്ചു.

കേസിലെ മുഖ്യപ്രതി റഹീമുമായി മുനീറിനു ബന്ധമുണ്ടായിരുന്നെന്നും അവര്‍ ആരോപിച്ചു. പ്രിയങ്കയെ റഹീം പല തവണ ശല്യം ചെയ്തതായും ഫ്‌ളാറ്റും വീടും പണവും മറ്റു സൗകര്യങ്ങളും നല്‍കാമെന്നും തന്റെ കൂടെ ജീവിക്കാന്‍ നിര്‍ബന്ധിച്ചതായും വിജയലക്ഷ്മി വെളിപ്പെടുത്തി.


മകളുടെ വിവാഹം മുടക്കുകയും .കേസ് ഒത്തുതീര്‍പ്പാക്കാനായി റഹീമിന്റെ അളിയന്‍ ഇന്ത്യാവിഷന്‍ ചാനലിലേക്കു തന്നെ വിളിച്ചു വരുത്തുകും ഒരു കോടിയും അതല്ലെങ്കില്‍ അതില്‍ കൂടുതല്‍ തുക വാഗ്ദാനം ചെയ്തതായും നടിയുടെ അമ്മ പറഞ്ഞു.
പ്രിയങ്ക കേസിന്റെ കുറ്റപത്രം പോലീസ് കമ്മിഷണറുടെ അടുത്തു തന്നെയായിരുന്നെന്നും പുതിയ സര്‍ക്കാര്‍ വന്നു മേയ് 20-ന് ശേഷമാണ് കോഴിക്കോട് നാലാം കോടതിയില്‍ കുറ്റപത്രം എത്തിയതെന്നും അവര്‍ കുറ്റപ്പെടുത്തി. എന്നാല്‍ കുറ്റപത്രത്തില്‍ മാറ്റങ്ങള്‍ കണ്ടതിനാല്‍ ജഡ്ജി തിരിച്ചയച്ചതായും അവര്‍ പറഞ്ഞു

ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോള്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കെതിരെ സ്വത്ത് പ്രശ്‌നത്തില്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കുകയും പിന്നീട് ഇത് മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തിരുന്നു. ഭര്‍ത്താവ് ഹൃദയാഘാതംമൂലം മരണപ്പെട്ടതിന്റെ പിറ്റേന്നു മുതല്‍ അന്വേഷണ ഉദ്യോഗസ്ഥനായ എ.എസ്.ഐ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നെന്നും അശ്ലീല ചുവയില്‍ സംസാരിക്കുന്നെന്നും ജയലക്ഷ്മി പറഞ്ഞു.

എ.എസ്.ഐ യുടെ ഭാര്യയായോ കാമുകിയായോ ജീവിക്കണം അല്ലെങ്കില്‍ അയാളുടെ ഇളയ മകനെ ദത്തെടുത്ത് സ്വത്തുക്കള്‍ മുഴുവന്‍ അവന്റെ പേരില്‍ വില്‍പത്രം എഴുതിവയ്ക്കണം എന്നു പറഞ്ഞും ഭീഷണി ഉയര്‍ത്തുകയാണ്. സ്വത്തുക്കള്‍ തട്ടിയെടുക്കാനായി കേസിന്റെ ആവശ്യത്തിനാണെന്നു പറഞ്ഞ് പല സ്ഥലങ്ങളിലേക്ക് ചെല്ലാന്‍ ആവശ്യപ്പെടുന്നുവെന്നും ജയലക്ഷ്മി ആരോപിച്ചു.എ.എസ്.ഐക്കെതിരെ അസിസ്റ്റന്റ് കമ്മീഷണര്‍ വഴി കമ്മിഷണര്‍ക്ക് പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും ജയലക്ഷ്മി പറഞ്ഞു.

Read More >>