പരിസരത്തെ മരങ്ങളുടെ പേരുപോലും അറിയാതെ പ്രകൃതിയില്‍നിന്ന് അകന്നുപോയ ഒരു തലമുറയാണ് ഇന്നുള്ളതെന്ന് ശ്രീനിവാസന്‍

കാലിക്കറ്റ് സര്‍വകലാശാലാ ക്യാംപസില്‍ 5000 ചെടികള്‍ നട്ടു പരിപാലിക്കുന്ന 'ഒരാള്‍ ഒരു മരം' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീനിവാസന്‍.

പരിസരത്തെ മരങ്ങളുടെ പേരുപോലും അറിയാതെ പ്രകൃതിയില്‍നിന്ന് അകന്നുപോയ ഒരു തലമുറയാണ് ഇന്നുള്ളതെന്ന് ശ്രീനിവാസന്‍

കൃഷിക്കുവേണ്ടി ചെളിയിലിറങ്ങാന്‍ ഒരു മടിയുമില്ല. എന്നാല്‍ രാഷ്ട്രീയ ചെളിയിലേക്കിറങ്ങാനില്ലെന്ന് നടനും സംവിധായകനുമായ ശ്രീനിവാസന്‍. കാലിക്കറ്റ് സര്‍വകലാശാലാ ക്യാംപസില്‍ 5000 ചെടികള്‍ നട്ടു പരിപാലിക്കുന്ന 'ഒരാള്‍ ഒരു മരം' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീനിവാസന്‍.

പരിസരത്തെ മരങ്ങളുടെ പേരുപോലും അറിയാതെ പ്രകൃതിയില്‍നിന്ന് അകന്നുപോയ ഒരു തലമുറയാണ് ഇന്നുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അവരില്‍ കാര്‍ഷിക സംസ്‌കൃതിയുടെ മഹത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും ശ്രീനിവാസന്‍ പറഞ്ഞു. ശ്രീനിവാസന്റെ നേതൃത്വത്തില്‍ ക്യാംപസില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു.

വിസി ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പിവിസി ഡോ. പി.മോഹനന്‍ ആധ്യക്ഷ്യം വഹിച്ചു. ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ഡയറക്ടര്‍ വി.എസ്.വിജയന്‍, ജില്ലാ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ കെ.പി. അബ്ദുല്‍ സമദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Read More >>