പാത്രിയര്‍ക്കീസ് ബാവായ്ക്കു നേരെ നടന്ന ചാവേറാക്രമണത്തെ ശക്തമായി അപലപിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍

സിറിയയില്‍ ഉണ്ടായ അനിഷ്ട സംഭവം അത്യന്തം ദുഃഖകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാത്രിയര്‍ക്കീസ് ബാവായ്ക്കു നേരെ നടന്ന ചാവേറാക്രമണത്തെ ശക്തമായി അപലപിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍

സിറിയന്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്കു നേരെ നടന്ന ചാവേറാക്രമണത്തെ ശക്തമായി അപലപിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.

ബാവ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നതിനിടയിലാണ് ചാവേര്‍ ആക്രമണമുണ്ടായത് എന്നാണറിയുന്നത്. ബാവയ്ക്ക് പരിക്കില്ല എന്നറിയുന്നത് ആശ്വാസകരമാണ്. ബാവയെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന മുഴുവന്‍ പേരുടെയും ഉത്കണ്ഠയിലും ആശങ്കയിലും പങ്ക് ചേരുന്നു- മുഖ്യമന്ത്രി തന്റെ പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു.

സിറിയയില്‍ ഉണ്ടായ അനിഷ്ട സംഭവം അത്യന്തം ദുഃഖകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More >>