ഗൌതം മേനോന്റെ 'അച്ചം യെന്പതു മഡമയിഡാ' ട്രെയിലര്‍ കാണാം..

ചിത്രം ആക്ഷനും പ്രണയവും കലര്‍ന്ന ഒരു മാസ് എന്റര്‍ടെയിനര്‍ ആയിരിക്കും എന്നാണു ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

ഗൌതം മേനോന്റെ

ഗൌതം മേനോന്‍- ചിമ്പു ടീമിന്റെ ഏറ്റവും പുതിയ ചിത്രം 'അച്ചം യെന്പതു മഡമയിഡാ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രേക്ഷകര്‍ കാത്തിരുന്ന ട്രെയിലര്‍ ഇന്നലെയാണ് യുട്യൂബില്‍ റിലീസ് ചെയ്തത്.

ചിത്രം ആക്ഷനും പ്രണയവും കലര്‍ന്ന ഒരു മാസ് എന്റര്‍ടെയിനര്‍ ആയിരിക്കും എന്നാണു ട്രെയിലര്‍ സൂചിപ്പിക്കുന്നത്.എ ആര്‍ റെഹ്മാന്‍ ഈണം നല്‍കിയ ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ റിലീസ് ചെയ്തിരുന്നു. ഇവയെല്ലാം തന്നെ ഹിറ്റ്‌ ചാര്‍ട്ടുകളില്‍ ഇടം നേടി കഴിഞ്ഞു. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത 'രാസാലി.." എന്ന് തുടങ്ങുന്ന ഗാനം യുട്യൂബില്‍ ഏകദേശം ഒരു മില്ല്യന്‍ വ്യൂസ് പിന്നിട്ടുകഴിഞ്ഞു.


ഗൌതം മേനോന്റെ നിര്‍മ്മാണ കമ്പനിയായ 'ഫോട്ടോണ്‍ ഖട്ടാസ്' നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മഞ്ജിമ മോഹന്‍ ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാബ സെഹ്ഗാല്‍, ഡാനിയല്‍ ബാലാജി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്ത നടന്‍ റാണ ദഗ്ഗുബതി അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ജൂലൈ 15-ന് ചിത്രം തീയറ്ററുകളില്‍ എത്തും.