ഗുല്‍ബര്‍ഗ റാഗിങ്: കോളെജിന്റെ അംഗീകാരം റദ്ദാക്കിയേക്കുമെന്ന് നഴ്‌സിംഗ് കൗണ്‍സില്‍

അതിനിടെ റാഗിങിന് ഇരയായി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ വിദ്യാര്‍ത്ഥിനിയുടെ മൊഴി കര്‍ണാകയില്‍ നിന്നെത്തിയ അന്വേഷണ സംഘം രേഖപ്പെടുത്തി. നടന്നത് റാഗിങ് തന്നെ ആണെന്നും മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നല്‍കിയ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നു എന്നും വിദ്യാര്‍ത്ഥി അന്വേഷണ സംഘത്തോട് പറഞ്ഞു. കേസിലെ നാലാം പ്രതി കോട്ടയം സ്വദേശിനിയായ ശില്‍പാ ജോയ്‌സ് ഒളിവില്‍ പോയതായാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം.

ഗുല്‍ബര്‍ഗ റാഗിങ്: കോളെജിന്റെ അംഗീകാരം റദ്ദാക്കിയേക്കുമെന്ന് നഴ്‌സിംഗ് കൗണ്‍സില്‍

ബംഗലുരു: മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി റാഗിങിന് ഇരയായ ബംഗലുരുവിലെ അല്‍ഖമര്‍ നഴ്‌സിംഗ് കോളെജിന്റെ അംഗീകാരം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ സ്വീകരിച്ചേക്കും. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുന്ന കാര്യം പരിണിക്കുമെന്ന് കൗണ്‍സില്‍ പ്രസിഡന്റ് ടി ദിലീപ് കുമാര്‍ അറിയിച്ചു. കോളെജിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചു എന്നും റാഗിങ് തടയാനുള്ള യുജിസി നിര്‍ദ്ദേശം കോളെജ് പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.


അതിനിടെ റാഗിങിന് ഇരയായി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ വിദ്യാര്‍ത്ഥിനിയുടെ മൊഴി കര്‍ണാകയില്‍ നിന്നെത്തിയ അന്വേഷണ സംഘം രേഖപ്പെടുത്തി. നടന്നത് റാഗിങ് തന്നെ ആണെന്നും മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നല്‍കിയ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നു എന്നും വിദ്യാര്‍ത്ഥി അന്വേഷണ സംഘത്തോട് പറഞ്ഞു. കേസിലെ നാലാം പ്രതി കോട്ടയം സ്വദേശിനിയായ ശില്‍പാ ജോയ്‌സ് ഒളിവില്‍ പോയതായാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. ശില്‍പ്പയുടെ വീട്ടില്‍ എത്തിയെങ്കിലും വീട് പൂട്ടിയിട്ടിരിക്കുകയാണ്.

Read More >>