എംഎ ഹിസ്റ്ററിക്ക് തുല്യമല്ല എംഎ ഗാന്ധിയന്‍ സ്റ്റഡീസ്; എംജി സര്‍വകലാശാലയ്‌ക്കെതിരെ പ്രതിഷേധവുമായി ചരിത്ര വിദ്യാര്‍ത്ഥികള്‍

സര്‍വകലാശാലയിലെ എംഎ ഗാന്ധിയന്‍ സ്റ്റഡീസ് ആന്റ് പീസ് സയന്‍സിന് എംഎ ഹിസ്റ്ററിക്ക് തതുല്യമായ പദവി നല്‍കിയതാണ് പ്രതിഷേധത്തിന് കാരണം. വ്യത്യസ്തമായ രണ്ട് കോഴ്‌സുകള്‍ക്ക് തുല്യ പദവി നല്‍കുന്നതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്.

എംഎ ഹിസ്റ്ററിക്ക് തുല്യമല്ല എംഎ ഗാന്ധിയന്‍ സ്റ്റഡീസ്; എംജി സര്‍വകലാശാലയ്‌ക്കെതിരെ പ്രതിഷേധവുമായി ചരിത്ര വിദ്യാര്‍ത്ഥികള്‍

എംജി സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ കോഴ്‌സായ എംഎ ഗാന്ധിയന്‍ സ്റ്റഡീസിനെ എംഎ ഹിസ്റ്ററിക്ക് തുല്യമായി പരിഗണിക്കുന്ന നടപടിക്കെതിരെ സര്‍വകലാശാലയിലെ എംഎ ഹിസ്റ്ററി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ഇതുസംബന്ധിച്ച് യൂണിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സിലിനും വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കി.

സര്‍വകലാശാലയിലെ എംഎ ഗാന്ധിയന്‍ സ്റ്റഡീസ് ആന്റ് പീസ് സയന്‍സിന് എംഎ ഹിസ്റ്ററിക്ക് തതുല്യമായ പദവി നല്‍കിയതാണ് പ്രതിഷേധത്തിന് കാരണം. വ്യത്യസ്തമായ രണ്ട് കോഴ്‌സുകള്‍ക്ക് തുല്യ പദവി നല്‍കുന്നതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്.


എംഎ ഗാന്ധിയന്‍ സ്റ്റഡീസിന്റേയും ഹിസ്റ്ററിയുടേയും പഠന വിഷയങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണെന്നും യാതൊ    രു സാമ്യവുമില്ലാത്ത രണ്ട് കോഴ്‌സുകള്‍ക്ക് തുല്യ പദവി നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. രണ്ട് കോഴ്‌സും ഒന്നാണെങ്കില്‍ സര്‍വകലാശാല എന്തിനാണ് രണ്ട് വ്യത്യസ്ത കോഴ്‌സുകള്‍ നടത്തുന്നതെന്നും എംഎ ഹിസ്റ്ററി വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു.

എംഎ ഗാന്ധിയന്‍ സ്റ്റഡീസ് വിദ്യാര്‍ത്ഥികള്‍ക്ക് എംഎ ഹിസ്റ്ററിക്ക് തുല്യമായ പദവികള്‍ നല്‍കുന്നതോടെ ജോലിയടക്കമുള്ള ഭാവികാര്യങ്ങളില്‍ ഹിസ്റ്ററി വിദ്യാര്‍ത്ഥികള്‍ തഴയപ്പെടുമെന്നാണ് പ്രധാന ആരോപണം. അധ്യാപക ജോലിയിലടക്കം ഹിസ്റ്ററി പഠിക്കാത്ത ചരിത്രാധ്യപകര്‍ ഉണ്ടാകുമെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. education-1

2008 ലാണ് എംഎ ഹിസ്റ്ററിക്കും എംഎ ഗാന്ധിയന്‍ സ്റ്റഡീസിനും സര്‍വകലാശാല തുല്യ പദവി നല്‍കുന്നത്. വ്യത്യസ്തമായ രണ്ട് കോഴ്‌സുകള്‍ക്ക് തുല്യ പദവി നല്‍കുന്നതിനെതിരെ അന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നടപടി സര്‍വകലാശാല അധികൃതര്‍ പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ന്നും സര്‍വകലാശാല നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു.

രണ്ട് വ്യത്യസ്ത കോഴ്‌സുകള്‍ക്ക് ഒരേ പദവി നല്‍കുന്നത് ശരിയല്ലെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഇതിന് മുമ്പ് വിദ്യാഭ്യാസ മേഖലയില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് എംജി സര്‍വകലാശാലയില്‍ നടക്കുന്നതെന്നും വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ പറയുന്നു.

പഠന വിഷയങ്ങളില്‍ 75 ശതമാനമെങ്കിലും സമാനമാണെങ്കില്‍ മാത്രമേ തുല്യ പദവി നല്‍കാവൂ എന്ന സര്‍വകലാശാല ചട്ടം ലംഘിച്ചാണ് എംജി സര്‍വകലാശാലയുടെ നടപടി.

Read More >>