മദനി ജാമ്യത്തിൽ ഇളവ് നേടാൻ അര്‍ഹനല്ല;നയം വ്യക്തമാക്കി കര്‍ണാടക സര്‍ക്കാർ

ബംഗളൂരുവില്‍ ജയിലില്‍ കഴിയുന്ന സ്ഫോടക കേസ് പ്രതി അബ്ദുൾ നാസർ മദനി ജാമ്യത്തിന് അര്‍ഹനല്ലയെന്ന്‍ കര്‍ണാടക സര്‍ക്കാര്‍.

മദനി ജാമ്യത്തിൽ ഇളവ് നേടാൻ അര്‍ഹനല്ല;നയം വ്യക്തമാക്കി കര്‍ണാടക സര്‍ക്കാർ

ബംഗളൂരു: ബംഗളൂരുവില്‍ ജയിലില്‍ കഴിയുന്ന സ്ഫോടക കേസ് പ്രതി അബ്ദുൾ നാസർ മദനി ജാമ്യത്തിന് അര്‍ഹനല്ലയെന്ന്‍ കര്‍ണാടക സര്‍ക്കാര്‍.

കേസുകളിലെ പ്രതികളെല്ലാം ഒരേ ആളുകൾ ആയതുകൊണ്ട് ഒന്നിച്ചു പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മദനി സുപ്രീംകോടതിയിൽ സമര്‍പ്പിച്ച അപേക്ഷയിന്മേൽ നൽകിയ സത്യവാങ്മൂലത്തിലാണ് കര്‍ണാടക സര്‍ക്കാർ മദനി ജാമ്യത്തിൽ ഇളവ് നേടാൻ അര്‍ഹനല്ലയെന്ന നിലപാട് സുപ്രീം കോടതിയുടെ മുന്‍പാകെ വ്യക്തമാക്കിയത്.

"കേസുകൾ ഒന്നിച്ച് പരിഗണിക്കണമെന്ന് മദനി ആവശ്യപ്പെടുന്നത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ്.  വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാനാണ് തടസ്സവാദങ്ങളുമായി മദനി മേൽക്കോടതിയിലേക്ക് എത്തുന്നത്. അതുകൊണ്ട് അപേക്ഷകൾ തള്ളിക്കളയണം". സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

Read More >>