'ആനവണ്ടിയുടെ' പ്രവര്‍ത്തനം നിര്‍ത്തണമെന്ന് കെഎസ്ആര്‍ടിസി എംഡി

കഴിഞ്ഞ 8 വർഷമായി പ്രവര്‍ത്തിച്ചു വരുന്ന കെഎസ്ആര്‍ടിസി ബ്ലോഗിന്റെ (ആനവണ്ടി) പ്രവര്‍ത്തനം നിര്‍ത്തണമെന്ന് എംഡി.

 കഴിഞ്ഞ 8 വർഷമായി പ്രവര്‍ത്തിച്ചു വരുന്ന കെഎസ്ആര്‍ടിസി ബ്ലോഗാണ് ആനവണ്ടി. യാത്രക്കാർക്കു വേണ്ട സേവനങ്ങൾ ഏറ്റവും ലളിതമായ രീതിയില്‍ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ സേവനമായ ആനവണ്ടി സ്വകാര്യ പരസ്യങ്ങളിലൂടെ സര്‍ക്കാരിനെ കബളിപ്പിച്ചു നേട്ടങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസി എംഡി ബ്ലോഗിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തന്‍റെ ബ്ലോഗ്‌ കൊണ്ടു യാത്രക്കാര്‍ക്ക് നേട്ടം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും KSRTC നൽകുന്നതിലും മികച്ച രീതിയിലാണ് ബ്ലോഗ് സേവനമനുഷ്ഠിച്ചിരുന്നത് എന്നും ബ്ലോഗ്‌ ഉടമ സുജിത് ഭക്തന്‍ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു.

വ്യക്തിപരമായി ബ്ലോഗ് കൊണ്ട് തനിക്ക് സാമ്പത്തിക നേട്ടം ഉണ്ടെങ്കിലും സൗജന്യമായ ഒരു മാർക്കറ്റിംഗ് ആണ് KSRTC ക്ക് കഴിഞ്ഞ കുറേ വർഷങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നും കെഎസ്ആര്‍ടിസി എംഡിയുടെ കത്തിന് എതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സുജിത് തന്‍റെ പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ 8 വർഷമായി KSRTC Blog - Aanavandi ആരംഭിച്ചിട്ട്. KSRTC Blog എന്താണ് ചെയ്യുന്നതെന്ന് ബ്ലോഗ് വായിക്കുന്ന എല്ലാവർക്കു...

Posted by KSRTC Blog - Aanavandi on 30 June 2016KSRTC Blog ന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ബഹു: KSRTC MD അയച്ച കത്താണ് ചുവടെ കൊടുത്തിരിക്കുന്നത്. ...

Posted by KSRTC Blog - Aanavandi on 30 June 2016

Read More >>