അഞ്ജുവിന്റെ 'തുറന്ന കത്തി'ന് മറുപടിയുമായി സന്തോഷ് ട്രോഫി താരത്തിന്റെ 'തുറന്ന സര്‍ട്ടിഫിക്കറ്റ്'

എല്‍ഡിഎഫിന്റെ ക്ലിഫ് ഹൗസ് ഉപരോധ സമരത്തിനെതിരെ രംഗത്തെത്തിയ സന്ധ്യയെയും അഞ്ജുവിന്റെ സഹോദരനെയും നിയമിക്കാന്‍ കാട്ടിയ ഉത്സാഹം മറ്റു കായിക താരങ്ങളെ നിയമിക്കുന്നതില്‍ ഉണ്ടായിട്ടില്ലെന്നും പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു

അഞ്ജുവിന്റെ

തിരുവനന്തപുരം : കായിക മന്ത്രി ഇപി ജയരാജനു തുറന്ന കത്തെഴുതി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിവാദം കൊഴുപ്പിച്ച അഞ്ജു ബോബി ജോര്‍ജിനു നേരെ ബുളളറ്റ് ഷൂട്ട് ഉതിര്‍ത്ത് കേരളത്തിന്റെ മുന്‍ സന്തോഷ് ട്രോഫി താരം ജിനേഷ് തോമസ്.

സ്പോര്‍ട്സ് കൗണ്‍സിലിലെ വഴിവിട്ട നിയമനങ്ങളെ കുറിച്ചു ചോദിച്ച മന്ത്രി തന്നോടു അപമര്യാദയായി പെരുമാറിയെന്നു പറഞ്ഞു വിവാദമുണ്ടാക്കിയ അഞ്ജുവിനെ ചോദ്യം ചെയ്താണ് ജിനേഷ് ഫെയ്സ് ബുക്ക് പോസ്റ്റിട്ടത്. പോസ്റ്റിനൊപ്പം തന്റെ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അദ്ദേഹം ചേര്‍ത്തിട്ടുണ്ട്.


എന്നാല്‍ ഇത്  തന്റെ ജോലിക്ക് വേണ്ടിയല്ലെന്നും  കേരളത്തിലെ പ്രയാസപ്പെടുന്ന മറ്റു കായിക താരങ്ങള്‍ക്കു വേണ്ടിയാണെന്നും  പറയുന്നു. പുതിയ കൗണ്‍സില്‍ നിയമനങ്ങള്‍ നടത്തുമ്പോള്‍ കായിക രംഗത്തുനിന്ന് പുറത്തുള്ളവരെയല്ല അര്‍ഹതയുള്ള കായിക താരങ്ങളെ പരിഗണിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കോതമംഗലത്തു റണ്‍ സ്പോര്‍ട്സ് എന്ന കായിക സാമഗ്രികളുടെ  കടനടത്തുന്ന  ജിനേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലുണ്ട്.

എല്‍ഡിഎഫിന്റെ ക്ലിഫ് ഹൗസ് ഉപരോധ സമരത്തിനെതിരെ രംഗത്തെത്തിയ സന്ധ്യയെയും  അഞ്ജുവിന്റെ  സഹോദരനെയും നിയമിക്കാന്‍ കാട്ടിയ ഉത്സാഹം മറ്റു കായിക താരങ്ങളെ നിയമിക്കുന്നതില്‍ ഉണ്ടായിട്ടില്ലെന്നും പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.  തന്നെക്കാളും യോഗ്യതയുള്ള പലരും ജീവതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുമ്പോള്‍ കായിക താരങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന സ്പോര്‍ട്സ് കൗണ്‍സില്‍ കേരത്തിന്റെ കായിക താരങ്ങളെ മറക്കരുതെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചത

Read More >>