മൂന്നാം ട്വന്റി 20: 'തട്ടിയും മുട്ടിയും' ഇന്ത്യ ജയിച്ചു

സിംബാബ്‌വേയെക്ക് എതിരായ മൂന്നാം ട്വന്റി 20യില്‍ ഇന്ത്യക്ക് 3 റണ്‍സ് വിജയം

മൂന്നാം ട്വന്റി 20:

ഹരാരെ: അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി നിന്ന കാറ്റ് ഒടുവില്‍ ഇന്ത്യയ്ക്ക്അനുകൂലമായി വീശിയപ്പോള്‍ സിംബാബ്‌വേയെയ്ക്ക് എതിരായ മൂന്നാം ട്വന്റി 20യില്‍ ഇന്ത്യക്ക് മൂന്ന് റണ്‍സ് വിജയം.

സ്കോര്‍: ഇന്ത്യ 138/6. സിംബാബ്‌വെ 135/6.

പരമ്പരയില്‍ ആദ്യമായി 'ആദ്യം' ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോട് കൂടിയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യക്ക് വേണ്ടി കേദാര്‍ ജാദവ് നേടിയ അര്‍ദ്ധ സെഞ്ച്വറിയാണ് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. ജാദവ് 70 പന്തില്‍ 58 റണ്‍സ് എടുത്തു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച അക്ഷര്‍ പട്ടേലും ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തി. ധോണിക്ക് 13 പന്തില്‍ നിന്നും 9 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.


മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വേയ്ക്ക് തുടക്കത്തിലെ ഓപ്പണര്‍ ചിഭാഭയെ നഷ്ടമായിയെങ്കിലും സിബാണ്ടയും മാസക്കടാസയും ചേര്‍ന്ന് സ്കോര്‍ മുന്നോട്ട്ചലിപ്പിച്ചു. അവസാന ഓവറുകളില്‍ പീറ്റര്‍ മൂറും മറുമയും ചേര്‍ന്ന് ആഞ്ഞടിച്ചപ്പോള്‍ സിംബാബ്‌വേ ചരിത്ര വിജയം നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഇന്ത്യ ബൌളര്‍മാരുടെ മനസാന്നിധ്യം ഇന്ത്യയെ നാണക്കേടില്‍ നിന്നും കരകയറ്റി. സ്രാനും കുല്‍ക്കര്‍ണിയും 2 വിക്കറ്റ് റ്വീതം വീഴ്ത്തി.

Read More >>