അമ്മയുടെ മരണ വിവരം അറിഞ്ഞ് വീട്ടിലേക്ക് തിരിച്ച മകനും ഭാര്യയും വാഹനാപകടത്തില്‍ മരണമടഞ്ഞു

തന്റെ അമ്മയുടെ മരണ വിവരം അറിഞ്ഞ് ബഷീറും കുടുംബവും കണ്ണൂര്‍ ഉള്ളൂര്‍ക്കടവില്‍ നിന്നും ഒറ്റതെങ്ങിലുള്ള വീട്ടിലേക്ക് വരുന്ന വഴിയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്

അമ്മയുടെ മരണ വിവരം അറിഞ്ഞ് വീട്ടിലേക്ക് തിരിച്ച മകനും ഭാര്യയും വാഹനാപകടത്തില്‍ മരണമടഞ്ഞു

കൊയിലാണ്ടി: അമ്മയുടെ മരണവിവരമറിഞ്ഞ് വീട്ടിലേക്ക് തിരിച്ച മകനും ഭാര്യയും വാഹനാപകടത്തില്‍ മരിച്ചു. നന്തി സ്വദേശി ബഷീര്‍ (54) ഭാര്യ ജമീല (47) എന്നിവരാണ് മരിച്ചത്.ഇവരുടെ മകന്‍ മുഹമ്മദ് അഭിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
നന്തി ടോള്‍ ബൂത്തിന് സമീപം ഇന്നു പുലര്‍ച്ചെയാണ് അപകടം.തന്റെ അമ്മയുടെ മരണ വിവരം അറിഞ്ഞ് ബഷീറും കുടുംബവും കണ്ണൂര്‍ ഉള്ളൂര്‍ക്കടവില്‍ നിന്നും ഒറ്റതെങ്ങിലുള്ള വീട്ടിലേക്ക് വരുന്ന വഴിയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. കാറിന് പിന്നില്‍ ലോറി ഇടിച്ചതിനെത്തുടര്‍ന്ന് കാര്‍ മറ്റൊരു ലോറിക്ക് പിന്നില്‍ ഇടിച്ചുകയറി. വിദേശത്ത് ജോലി ചെയ്യുന്ന ബഷീര്‍ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് നാട്ടില്‍ എത്തിയത്. ബഷീറിന്റെ മാതാവ് മറിയം ചൊവ്വാഴ്ച രാത്രിയോടെയാണ് മരിച്ചത്.