പാകിസ്താനില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച സ്‌കൂള്‍ ടീച്ചറെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി

മരിയ ജോലി ചെയ്യുന്ന സ്‌കൂളിന്റെ ഉടമസ്ഥന്റെ മകന്‍ മരിയയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും അവര്‍ അത് നിരസിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടിലെത്തി മരിയയേയും മാതാപിതാക്കളേയും ഭീഷണിപ്പെടുത്തുകയുണ്ടായി.

പാകിസ്താനില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച സ്‌കൂള്‍ ടീച്ചറെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി

പാകിസ്താനില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച സ്‌കൂള്‍ ടീച്ചറെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി. പാകിസ്താനിന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലാണ് പതിനെട്ടുകാരിയായ മരിയ അബ്ബാസിനെ ജീവനോടെ തീകൊളുത്തിയത്. 85 ശതമാനം പൊള്ളലേറ്റ അദ്ധ്യാപിക ആശുപത്രിയില്‍ മരിച്ചു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച വീട്ടിലെത്തിയ ഒരു സംഘം യുവാക്കള്‍ പെട്രോള്‍ ഒഴിച്ച ശേഷം മരിയയെ ജീവനോടെ കത്തിക്കുകയായിരുന്നു.


ഈ സമയം മാതാപിതാക്കള്‍ ഒരു ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. മരിയയുടെ അഞ്ച് വയസ് പ്രായമുള്ള സഹോദരി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മാതാപിക്കള്‍ മടങ്ങിയെത്തിയപ്പോള്‍ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് കിടക്കുന്ന മരിയയേയാണ് കണ്ടത്. ഉടന്‍ തന്നെ ഇസ്ലാമാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ബുധനാഴ്ചയോടെ മരിക്കുകയായിരുന്നു.

മരിയ ജോലി ചെയ്യുന്ന സ്‌കൂളിന്റെ ഉടമസ്ഥന്റെ മകന്‍ മരിയയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും അവര്‍ അത് നിരസിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടിലെത്തി മരിയയേയും മാതാപിതാക്കളേയും ഭീഷണിപ്പെടുത്തുകയുണ്ടായി. എന്നിട്ടും വിവാഹത്തിന് സമ്മതം മൂളാതിരുന്നതിനാലാണ് വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കിയെത്തിയ യുവാക്കള്‍ മരിയയെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയത്.

Read More >>