ഇറ്റാലിയന്‍ ജയിലില്‍ കഴിഞ്ഞിരുന്ന 12 ഇന്ത്യക്കാരെ മോചിപ്പിച്ചു

ലഹരിമരുന്ന് കൈവശംവച്ച കേസില്‍ 2014 ജൂണ്‍ മുതല്‍ ജയിലില്‍ കഴിഞ്ഞിരുന്നവരെയാണ് മോചിപ്പിച്ചതെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

ഇറ്റാലിയന്‍ ജയിലില്‍ കഴിഞ്ഞിരുന്ന 12 ഇന്ത്യക്കാരെ മോചിപ്പിച്ചു

ഇറ്റാലിയന്‍ ജയിലില്‍ കഴിഞ്ഞിരുന്ന 12 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചു. ലഹരിമരുന്ന് കൈവശംവച്ച കേസില്‍ 2014 ജൂണ്‍ മുതല്‍ ജയിലില്‍ കഴിഞ്ഞിരുന്നവരെയാണ് മോചിപ്പിച്ചതെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

2014 ജൂൺ മുതൽ ഇന്ത്യക്കാർ ഇറ്റലിയിൽ തടവിലാണ്. കപ്പലില്‍ ലഹരിമരുന്ന് കടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഇന്ത്യക്കാരുടെ മോചനത്തിനായി പ്രവര്‍ത്തിച്ച റോമിലെ ഇന്ത്യന്‍ എംബസിയെ വിദേശകാര്യമന്ത്രി അഭിനന്ദിച്ചു.