മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തല്ല്

തുടര്‍ന്ന് പോകാന്‍ ശ്രമിച്ച മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെയാണ് മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്ന കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ചത്.

മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തല്ല്

പെരുമ്പാവൂരില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാന്‍ എത്തിയ മുഖ്യമന്ത്രിയോട് പോലീസിന്റെ അനാസ്ഥയെപ്പറ്റി ചോദിച്ച മാധല്‍മപ്രവര്‍ത്തകന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം.

ജിഷയുടെ അമ്മയെ കണ്ടശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ മുഖ്യമന്ത്രി ജിഷയുടെ സഹോദരിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ജോലി നല്‍കുമെന്നും, അന്വേഷണം നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്നും പറഞ്ഞു. തുടര്‍ന്ന് പോകാന്‍ ശ്രമിച്ച മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെയാണ് മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്ന കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ചത്.

മുഖ്യമന്ത്രി വരുന്നതറിഞ്ഞ് വന്‍ പ്രതിഷേധവുമായി ഡിവൈഎഫ്ഐ, സിപിഐഎം പ്രവര്‍ത്തകര്‍ ആശുപത്രിക്ക് സമീപത്തും, റോഡിന്റെ വശങ്ങളിലും എത്തിയിരുന്നു. ഇവരെ പൊലീസിന്റെ സഹായത്തോടെ തടഞ്ഞാണ് മുഖ്യമന്ത്രിക്ക് ആശുപത്രിക്ക് ഉള്ളില്‍ കയറാനുളള സാഹചര്യം ഉണ്ടാക്കിയത്.