നേമത്ത് നടന്നത് വോട്ടുകച്ചവടം; അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തിച്ചത് ബിജെപിക്കുവേണ്ടി: യൂത്ത് കോണ്‍ഗ്രസ്

കെപിസിസി നേതൃസ്ഥാനത്തുള്ളവര്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒഴിയണമെന്ന് സംസ്ഥാന കമ്മിറ്റിയില്‍ ആവശ്യം ഉയര്‍ന്നു. ഡിസിസിയിലെ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

നേമത്ത് നടന്നത് വോട്ടുകച്ചവടം; അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തിച്ചത് ബിജെപിക്കുവേണ്ടി: യൂത്ത് കോണ്‍ഗ്രസ്

സംസ്ഥാന നിയമസഭാ തെരഞ്ഞടുപ്പിലെ തോല്‍വിയ്ക്ക് പിന്നാലെ കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. നേമത്ത് വോട്ടുകച്ചവടം നടന്നെന്നും അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്കായി പ്രവര്‍ത്തിച്ചെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. തോല്‍വിയുടെ പശ്ചാത്തലത്തില്‍ കെപിസിസി നേതൃത്വത്തില്‍ മാറ്റം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയിലാണ് ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നത്. കെപിസിസി നേതൃസ്ഥാനത്തുള്ളവര്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒഴിയണമെന്ന് സംസ്ഥാന കമ്മിറ്റിയില്‍ ആവശ്യം ഉയര്‍ന്നു. ഡിസിസിയിലെ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

യുഡിഎഫ് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് നാണംകെട്ട പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഒ രാജഗോപാലിലൂടെ ബിജെപി സംസ്ഥാനത്ത് ആദ്യമായി അക്കൗണ്ട് തുറന്ന ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിരുന്നു. മൂന്നാം സ്ഥാനത്തേക്ക് പോയ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി സുരേന്ദ്രന്‍ പിള്ളയ്ക്ക് ലഭിച്ചത് പതിമൂന്നായിരത്തോളം വോട്ടുകള്‍ മാത്രമാണ്.

Read More >>