"പുതിയ സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ല": ചെന്നിത്തല

ഗ്രൂപ്പ് പോരും തര്‍ക്കങ്ങളും ഒഴിവാക്കി യാണ് തന്നെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത് എന്നും അദ്ദേഹം പറഞ്ഞു.

"പുതിയ സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ല": ചെന്നിത്തല

തിരുവനന്തപുരം: . പുതിയ സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് നിയുക്ത പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്കിന്‍റെ കാലം കഴിഞ്ഞെന്നും ഗ്രൂപ്പ് പോരും തര്‍ക്കങ്ങളും ഒഴിവാക്കി യാണ്  തന്നെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത് എന്നും അദ്ദേഹം പറഞ്ഞു.

പുതിയ സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് പറഞ്ഞ ചെന്നിത്തല തുടക്കത്തിലുണ്ടായ കല്ലുകടി അത്ഭുതപ്പെടുത്തുന്നതാണ് എന്നും പറഞ്ഞു. ദേവസ്വം റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ് പിരിച്ചുവിടാനുള്ള നടപടി അംഗീകരിക്കാനാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ല . ആതിരപ്പിള്ളിയില്‍ ഏകപക്ഷീയ നിലപാടുകള്‍ ഗുണം ചെയ്യില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരഞ്ഞെടുപ്പ് തോല്‍വിയിലെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിക്കു മാത്രമല്ലയെന്നും  നേതൃസ്ഥാനം വേണ്ടെന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാട് മാതൃകപരമെന്നും ചെന്നിത്തല പറഞ്ഞു.

Read More >>