യെല്ലോ ഫീവര്‍ വീണ്ടും; ലോകം ആപത്ഘട്ടത്തിലേക്കെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

ആഫ്രിക്കയിലെ ഒരു ബില്ല്യണ്‍ ജനങ്ങളെങ്കിലും ഈ രോഗത്തിന്റെ പിടിയിലാണെന്നും ലാറ്റിന്‍ അമേരിക്കയും ഏഷ്യയും ഫലപ്രദമായി നേരിടാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും രോഗപ്രതിരോധ പ്രൊഫസര്‍മാരായ ഡാനിയല്‍ ലൂസി, ലോറന്‍സ് ഗോസ്റ്റിന്‍ എന്നിവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

യെല്ലോ ഫീവര്‍ വീണ്ടും; ലോകം ആപത്ഘട്ടത്തിലേക്കെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

ആഫ്രിക്കയില്‍ വ്യാപകമാവുന്ന യെല്ലോ ഫീവര്‍ ലോകത്തിന് നാശം വിതയ്ക്കുമെന്നും ആവശ്യത്തിനു വാക്സിനുകള്‍ ഇതിനെതിരേ ഇല്ലാത്തത് ഗുരുതര സ്ഥിതിവിശേഷമുണ്ടാക്കുമെന്നും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആഫ്രിക്കയിലെ ഒരു ബില്ല്യണ്‍ ജനങ്ങളെങ്കിലും ഈ രോഗത്തിന്റെ പിടിയിലാണെന്നും ലാറ്റിന്‍ അമേരിക്കയും ഏഷ്യയും ഫലപ്രദമായി നേരിടാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും രോഗപ്രതിരോധ പ്രൊഫസര്‍മാരായ ഡാനിയല്‍ ലൂസി, ലോറന്‍സ് ഗോസ്റ്റിന്‍ എന്നിവര്‍ മുന്നറിയിപ്പ് നല്‍കുന്നു.


ലോകാരോഗ്യ സംഘടനയോട് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും അതിനു താമസിക്കുന്നത് എബോള ജീവനുകളെടുത്തതിനു സമാനമായ അന്തരീക്ഷത്തിനു കാരണമാകുമെന്നും അവര്‍ പറയുന്നു. ലോകത്ത് പുതിയ രോഗങ്ങള്‍ ഉടലെടുക്കുന്നതായും കാലാവസ്ഥാ വ്യതിയാനമാകാം അതിന് ഒരു കാരണമെന്നും അവര്‍ വിലയിരുത്തുന്നു. എന്നാല്‍ ഇത്തരം രോഗങ്ങളെ ഫലപ്രദമായി നേരിടാന്‍ ഒരു ഉന്നതാധികാര സമിതിയെ ലോകം നിയോഗിക്കണമെന്നും ഇവര്‍ നിര്‍ദേശിച്ചു.

അങ്കോള 1986നുശേഷം  ലോകം  യെല്ലോ ഫീവറിന്റെ പിടിയിലാണ്. അന്നത്തേക്കാശള്‍ ഗുരുതര സ്ഥിതിവിശേഷമാണിന്ന്. 250ലേറെ പേര്‍ ഇതുവരെ ഇവിടെ മരിച്ചുകഴിഞ്ഞു. കെനിയ, ഉഗാണ്ട, കോംഗോ എന്നിവിടങ്ങളിലെല്ലാം ഈ മാരക രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പെറുവില്‍ 20 കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ അങ്കോളയില്‍ നിന്നും ചൈനയിലെത്തിയവര്‍ രോഗവാഹകരാകുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഈ രോഗത്തിന് വാക്സിന്‍ ദുര്‍ലഭമാണ് എന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നെന്ന് വാഷിംഗ്ടണിലെ ജോര്‍ജ്ടൗണ്‍ യൂണിവേഴ്സിറ്റിയുടെ ജാമാ ആരോഗ്യ പ്രസിദ്ധീകരണത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.