ദീപികയുടെ ഹോളിവുഡ് ചിത്രം; xxx ആദ്യ പ്രമോ പുറത്തിറങ്ങി

അതിനിടയില്‍ ടോം ക്രൂസിന്റെ നായികയായി ദീപിക എത്തുന്നതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.

ദീപികയുടെ ഹോളിവുഡ് ചിത്രം; xxx ആദ്യ പ്രമോ പുറത്തിറങ്ങി

ബോളിവുഡ് താരം ദീപിക പദുകോണിന്റെ ആദ്യ ഹോളിവുഡ് ചിത്രം xxx ദി റിട്ടേണ്‍ ഓഫ് എക്‌സ്ന്‍ഡര്‍ കേജിന്റെ ആദ്യ പ്രമോ പുറത്തിറങ്ങി. വിന്‍ ഡീസല്‍, റൂബി റോസ് എന്നിവര്‍ക്കൊപ്പമാണ് ചിത്രത്തില്‍ ദീപിക എത്തുന്നത്.

ചിത്രത്തില്‍ സറീന എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. xxx ചിത്രീകരണത്തിനിടയിലെ ദീപികയുടെ ചിത്രങ്ങള്‍ നേരത്തേ വൈറലായിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ദീപികയുടെ ഹോളിവുഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിനായി കടുത്ത പരിശീലന മുറകളാണ് ദീപിക ചെയ്തത്. ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.

അതിനിടയില്‍ ടോം ക്രൂസിന്റെ നായികയായി ദീപിക എത്തുന്നതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.