ജിഷയുടെ കൊലപാതകം: തത്കാലം ഇടപെടുന്നില്ലെന്ന് ഹൈക്കോടതി

ആവശ്യപ്പെടുകയാണെങ്കില്‍ അന്വേഷണത്തിന്റെ ഇതുവരെയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.

ജിഷയുടെ കൊലപാതകം: തത്കാലം ഇടപെടുന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂരില്‍ ദളിത് നിയമവിദ്യാര്‍ത്ഥിയായ ജിഷ മോളുടെ കൊലപാതകത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി. അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോകുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഡ്വഡി.ബി ബിനു സമര്‍പിച്ച ഹരജിയിലാണ് കോടതി നിലപാട് അറിയിച്ചത്.

അന്വേഷണം നല്ല രീതിയില്‍ മുന്നോട്ടുപോകുന്നുണ്ടെന്നും അന്വേഷണ സംഘത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കോടതി ആവശ്യപ്പെടുകയാണെങ്കില്‍ അന്വേഷണത്തിന്റെ ഇതുവരെയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.

ആലുവ റൂറല്‍ എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ മൂന്ന് ഡിവൈഎസ്പി, അഞ്ച് സിഐ, ഏഴ് എസ്‌ഐ എന്നിവരടങ്ങുന്ന 28 അംഗ സംഘമാണ് കേസന്വേഷിക്കുന്നത്.

ജസ്റ്റിസ് ഷെഫീഖ് ആണ് ഹരജി പരിഗണിച്ചത്.

Read More >>