ശബരിമലയിൽ സ്ത്രീകളെ തടയുന്നത് ന്യായമല്ല; ദേവസ്വം നിലപാടില്‍ അതൃപ്തി പ്രകടിപിച്ചു ദേവസ്വം മന്ത്രി

ശബരിമലയിൽ സ്ത്രീകളെ തടയുന്നത് ന്യായമല്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ശബരിമലയിൽ സ്ത്രീകളെ തടയുന്നത് ന്യായമല്ല; ദേവസ്വം നിലപാടില്‍ അതൃപ്തി പ്രകടിപിച്ചു ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകളെ തടയുന്ന ആചാരത്തെ എതിര്‍ത്ത് പുതിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

ശബരിമലയിൽ സ്ത്രീകളെ തടയുന്നത് ന്യായമല്ലെന്നും ക്ഷേത്രങ്ങളിൽ പോകുന്നവരിൽ ഏറിയ പങ്കും സ്ത്രീകളാണ് എന്നും അവര്‍ക്ക്മുന്നില്‍ ഒരു ക്ഷേത്രം മാത്രം തുറക്കാത്തിരിക്കുന്നത് അനീതിയാണ് എന്നും അദ്ദേഹം തുറന്നടിച്ചു.  എന്നാല്‍ ഈ വിഷയത്തില്‍ അന്തിമമായ ഒരു തീരുമാനം എടുക്കുക വിശദമായ ചർച്ചകള്‍ക്ക് ശേഷമാത്രമാകുമെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

ശബരിമലയിൽ സ്‌ത്രീകളെ പ്രവേശിപ്പിക്കണമെന്നു തന്നെയായിരുന്നു മുൻ എൽഡിഎഫ് സർക്കാർ സുപ്രീം കോടതിയിൽ നിലപാടെടുത്തത്. എന്നാല്‍ ശബരിമലയിൽ സ്‌ത്രീകളെ പ്രവേശിപ്പിക്കാൻ പാടില്ലെന്നാണു കഴിഞ്ഞമാസങ്ങളിൽ സുപ്രീം കോടതിയിൽ യുഡിഎഫ് സർക്കാര്‍ എടുത്ത നിലപാട്.