വാട്സാപ്പിന്റെ ഡെസ്ക്ടോപ്പ് ആപ്ളിക്കേഷന്‍ വരുന്നു

വാട്സാപ്പിന്റെ എല്ലാ സവിശേഷതകളും വിന്‍ഡോസ്, മാക് എന്നിവയില്‍ അധിഷ്ഠിതമായ വെബ് ആപ്ളിക്കേഷനിലും ലഭ്യമാകും

വാട്സാപ്പിന്റെ ഡെസ്ക്ടോപ്പ് ആപ്ളിക്കേഷന്‍ വരുന്നു

നിലവില്‍ സ്മാര്‍ട്ട്‌ ഫോണ്‍ വഴി മാത്രം ഉപയോഗിക്കാവുന്ന വാട്സാപ്പ്  അധികം വൈകാതെ പഴ്സണല്‍ കംപ്യൂട്ടറിലും (പി.സി) ഉപയോഗിക്കാനാവും. വാട്സാപ്പിന്റെ  എല്ലാ സവിശേഷതകളും വിന്‍ഡോസ്, മാക്  എന്നിവയില്‍ അധിഷ്ഠിതമായ വെബ് ആപ്ളിക്കേഷനിലും ലഭ്യമാകും .

നിലവില്‍ സ്മാര്‍ട്ട് ഫോണുമായി കണക്ട് ചെയ്ത കംപ്യൂട്ടറില്‍ വാട്സാപ്പ് ഉപയോഗിക്കാനാകും. എന്നാല്‍ സ്മാര്‍ട്ട്ഫോണ്‍ ബന്ധിപ്പിക്കാതെ തന്നെ കമ്പ്യൂട്ടറില്‍ വാട്സാപ്പ് ഉപയോഗിക്കാവുന്ന വെബ് ആപ്പാണ് വരുന്നത്.  സ്മാര്‍ട്ട് ഫോണിലെ ആപ്ലിക്കേഷനെ ക്യു ആര്‍ കോഡ് വഴി കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് ബ്രൗസര്‍ വഴി ഉപയോഗിക്കാനുള്ള സൗകര്യം ഒരു വര്‍ഷത്തിലേറെയായി നിലവിലുണ്ട്. സ്മാര്‍ട്ട് ഫോണില്‍  ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ വരികയോ, ഫോണില്‍ ചാര്‍ജ് തീരുകയോ ചെയ്താല്‍ കമ്പ്യൂട്ടറിലെ വാട്സ്ആപ്പ് പ്രവര്‍ത്തനരഹിതമാകും. ഇത്തരം പ്രശ്നങ്ങള്‍ക്ക് ഡെസ്ക്ടോപ്പ് ആപ്ളിക്കേഷന്‍ വരുന്നതോടെ പരിഹാരമാകും.

ഫെയ്സ്ബുക്ക് ഏറ്റെടുത്തതോട്കൂടി വാട്സാപ്പില്‍ നിരവധി പരിഷ്ക്കാരങ്ങള്‍ വന്നിട്ടുണ്ട്. പുതിയ എന്‍ക്രിപ്ഷന്‍ സംവിധാനം, ഫയലുകള്‍ ഷെയര്‍ ചെയ്യാനുള്ള  സംവിധാനം,ആന്‍ഡ്രോയ്ഡ്,  മൊബൈല്‍  വോയിസ് മെയില്‍ സേവനം തുടങ്ങിയവയാണ് ഇവയില്‍ ചിലത്. വൈകാതെ ഏത് ഫോര്‍മാറ്റിലുള്ള ഫയലുകളും മറ്റൊരു വാട്സാപ്പ് നമ്പരിലേക്ക് അയക്കാന്‍ സാധിക്കുന്ന സിപ് ഫയല്‍ ഷെയറിങ് സംവിധാനവും നിലവില്‍ വരും എന്നാണു വാര്‍ത്തകള്‍.

Read More >>