തല്‍സമയ പരിപാടിക്കിടെ ചാനല്‍ അവതാരകയെ ഓവര്‍കോട്ട് അണിയിച്ചു

ചാനിന്റെ വസ്ത്രധാരണത്തിന് എതിരെ നിരവധി ഇമെയിലുകള്‍ ചാനല്‍ മാനേജ്‌മെന്റിന് നേരത്തെ ലഭിച്ചിരുന്നു. മാത്രമല്ല സോഷ്യല്‍ മീഡിയയിലും അവതാരകയുടെ വസ്ത്രധാരണത്തിന് എതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അവതാരകയുടെ വസ്ത്രധാരണം മൂലം കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പൂര്‍ണമായും ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്ന തരത്തിലുള്ള പ്രതികരണവും ട്വിറ്ററില്‍ ഉയരുന്നുണ്ട്

തല്‍സമയ പരിപാടിക്കിടെ ചാനല്‍ അവതാരകയെ ഓവര്‍കോട്ട് അണിയിച്ചു

അമേരിക്കയിലെ കെടിഎല്‍എ ചാനല്‍ വാര്‍ത്താ അവതാരകയുടെ വസ്ത്രധാരണത്തിന് എതിരെ പ്രേക്ഷകരുടെ വിമര്‍ശനം. കാലാവസ്ഥാ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനിടെ അവതാരക ലിബര്‍ട് ചാന്‍ തിളക്കമുള്ള വസ്ത്രം മറയ്ക്കാന്‍ സഹപ്രവര്‍ത്തകന്‍ ഓവര്‍ കോട്ട് കൈമാറിയത് കണ്ടതോടെ ആണ് പ്രേഷക്ഷകര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. അവതാരക മാപ്പ് പറയമെന്നാണ് പ്രേക്ഷകരുടെ ആവശ്യം.

ചാനിന്റെ വസ്ത്രധാരണത്തിന് എതിരെ നിരവധി ഇമെയിലുകള്‍ ചാനല്‍ മാനേജ്‌മെന്റിന് നേരത്തെ ലഭിച്ചിരുന്നു. മാത്രമല്ല സോഷ്യല്‍ മീഡിയയിലും അവതാരകയുടെ വസ്ത്രധാരണത്തിന് എതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അവതാരകയുടെ വസ്ത്രധാരണം മൂലം കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പൂര്‍ണമായും ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്ന തരത്തിലുള്ള പ്രതികരണവും ട്വിറ്ററില്‍ ഉയരുന്നുണ്ട്. ചാനലിന് എതിരെയും ആളുകള്‍ ട്വീറ്റ് ചെയ്യു്ന്നുണ്ട്.


ഇതിന് മുന്‍പും ചാനിന്റ വസ്ത്രധാരണം ചര്‍ച്ചയായിട്ടുണ്ട്. പച്ച ക്രോമയില്‍ പച്ച വസ്ത്രം ധരിച്ച് എത്തിയ ചാനിനെ് അന്നും രക്ഷിച്ചത് സഹപ്രവര്‍ത്തകനാണ്. സഹപ്രവര്‍ത്തകന്റെ കോട്ട് മേല്‍വസ്ത്രമായി ഉപയോഗിച്ചാണ് ചാന്‍ അന്ന് പരിപാടി അവതരിപ്പിച്ചത്.

ചാനിനെ അനുകൂലിച്ചും ട്വീറ്റുകള്‍ വരു്ന്നുണ്ട്.Story by