ജയിച്ചാലും പിസിയെ പാര്‍ട്ടിക്ക് വേണ്ടന്ന് വൈക്കം വിശ്വന്‍

നാളെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ പൂര്‍ണ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് നേതൃത്വം

ജയിച്ചാലും പിസിയെ പാര്‍ട്ടിക്ക് വേണ്ടന്ന് വൈക്കം വിശ്വന്‍

വൈക്കം: നാളെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ പൂര്‍ണ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് നേതൃത്വം. 100 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷയെന്നും തങ്ങളുടെ നയങ്ങള്‍ക്ക് ഉള്ളഅംഗീകാരം ജനങ്ങള്‍ നല്‍കുമെന്നും എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ മാധ്യമങ്ങളോട് പറഞ്ഞു.

"എല്‍ഡിഎഫ് നൂറില്‍ അധികം സീറ്റുകള്‍ നേടുമെന്നാണ് പ്രതീക്ഷ. പൂഞ്ഞാറില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്.ഇനി അഥവാ അവിടെ പിസി ജോര്‍ജ് ജയിച്ചാലും അദ്ദേഹത്തെ ഞങ്ങള്‍ കൂടെ കൂറ്റന്‍ ആഗ്രഹിക്കുന്നില്ല. സ്വതന്ത്രനായി ജയിച്ചാൽ സ്വതന്ത്രനായി തുടർന്നാൽ മതി. ഞങ്ങള്‍ക്ക് എതിരെ മത്സരിച്ചയാളെ തിരഞ്ഞെടുപ്പിന് ശേഷം ഞങ്ങളുടെ കൂടെ കൂട്ടാനാകില്ല". വൈക്കം വിശ്വന്‍ പറഞ്ഞു.


പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ പാർട്ടിയോട് ചേർന്നുനിന്നത് ഗുണകരമായെന്ന് പലതും ചെയ്യിക്കാൻ മാധ്യമങ്ങളടക്കം പലരും ശ്രമിച്ചെങ്കിലും വിഎസ് വിധേയനായില്ലയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മുഖ്യമന്ത്രി ആരാകണം എന്നാ ചോദ്യത്തിന്പാര്‍ട്ടി തീരുമാനം അന്തിമ ആയിരിക്കുമെന്നും ഇപ്പോള്‍ അതെകുറിച്ചുള്ള ചര്‍ച്ചകള്‍ ഒന്നും പാര്‍ട്ടിയില്‍ നടക്കുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു.