കേരളത്തിന് മോഡിയുടെ സംഭാവന മാലിന്യം വിതറുന്ന വെള്ളാപ്പള്ളി: വിഎസ്

'കേരളത്തിന് നരേന്ദ്ര മോദിയുടെ ഏക സംഭാവന ഹെലികോപ്റ്ററില്‍ കറങ്ങി മാലിന്യം വിതറുന്ന നടേശന്‍!!' എന്നായിരുന്നു വിഎസിന്റെ ട്വീറ്റ്.

കേരളത്തിന് മോഡിയുടെ സംഭാവന മാലിന്യം വിതറുന്ന വെള്ളാപ്പള്ളി: വിഎസ്

തിരുവനന്തപുരം: കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ട്വിറ്ററിലൂടെയായിരുന്നു വിഎസിന്റെ പരിഹാസം.

'കേരളത്തിന് നരേന്ദ്ര മോദിയുടെ ഏക സംഭാവന ഹെലികോപ്റ്ററില്‍ കറങ്ങി മാലിന്യം വിതറുന്ന നടേശന്‍!!' എന്നായിരുന്നു വിഎസിന്റെ ട്വീറ്റ്.

അതേസമയം, പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സിപിഐ(എം)ന്റെ സഖ്യത്തെ വിമര്‍ശിച്ച് നരേന്ദ്ര മോദി രംഗത്തെത്തി. കാസര്‍ഗോഡ് നടന്ന തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. സിപിഐ(എം) ഉം കോണ്‍ഗ്രസും തമ്മില്‍ കേരളത്തില്‍ 'ഗുസ്തി'യും പശ്ചിമബംഗാളില്‍ സൗഹൃദവുമാണെന്ന് മോദി പറഞ്ഞു.

കേരളത്തിലും പശ്ചിമബംഗാളിലും രണ്ട് സ്വരത്തില്‍ സംസാരിക്കുന്നവരെ വിശ്വസിക്കരുതെന്നായിരുന്നു മോദിയുടെ പരാമര്‍ശം.