വിഎസിന്‍റെ പദവി; അന്തിമ തീരുമാനം പിബിയുടേത്

സര്‍ക്കാരിന്റെ ഉപദേശകനാകുന്ന തരത്തിലുള്ള പദവി ഏറ്റെടുക്കണമെന്ന കേന്ദ്ര നേതാക്കളുടെ നിര്‍ദ്ദേശം വി എസ് അംഗീകരിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

വിഎസിന്‍റെ പദവി; അന്തിമ തീരുമാനം പിബിയുടേത്
തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് അടുത്ത പോളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം മാത്രമേ തീരുമാനം ഉണ്ടാവുകയുള്ളൂ. വിഷയത്തില്‍ പിബിനിലപാട് സ്വീകരിച്ച ശേഷം മാത്രമേ സംസ്ഥാന മന്ത്രിസഭ ഇതു സംബന്ധിച്ച് തീരുമാനംഎടുക്കുകയുള്ളൂ.

സര്‍ക്കാരിന്റെ ഉപദേശകനാകുന്ന തരത്തിലുള്ള പദവി ഏറ്റെടുക്കണമെന്ന കേന്ദ്ര നേതാക്കളുടെ നിര്‍ദ്ദേശം വി എസ് അംഗീകരിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.വി എസിനെ സര്‍ക്കാരിന്റെ ഭാഗമായി നിറുത്തണം എന്നാണ് കേന്ദ്ര നേതാക്കളുടെ താല്പര്യം. സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ കേന്ദ്ര നേതാക്കള്‍ വി എസിനോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ട്.

തുടര്‍ന്ന് ഞായറാഴ്ച തുടങ്ങുന്ന സി പി എം പോളിറ്റ് ബ്യൂറോ യോഗത്തിനു ശേഷമായിരിക്കും മന്ത്രിസഭാ തീരുമാനം വരിക എന്ന് നേതാക്കള്‍ സൂചിപ്പിച്ചു.


Read More >>