നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകളുമായി വിഎസ് അച്യുതാനന്ദന്‍

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നിയുക്ത മന്ത്രിമാര്‍ക്കും ആശംസകള്‍. ഐശ്വര്യപൂര്‍ണമായ കേരളം കെട്ടിപ്പടുക്കാന്‍ ജനപങ്കാളിത്തത്തോടെ ഇവര്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഭീഷണിയുമായി ഇതിനോടകം കേന്ദ്രമന്ത്രിമാര്‍ രംഗത്തെത്തിയിട്ടുണ്ട്. പുരോഗമന സര്‍ക്കാരിനെ താഴെയിറക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ഇക്കൂട്ടര്‍.

നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകളുമായി വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ പോകുന്ന പിണറായി വിജയന് ആശംസകളുമായി വിഎസ് അച്യുതാനന്ദന്‍. പിണറായി വിജയന്റേത് മികച്ച തുടക്കമാണെന്നും വിഎസ് പറഞ്ഞു. ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് വിഎസിന്റെ ആശംസാ കുറിപ്പ്.

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നിയുക്ത മന്ത്രിമാര്‍ക്കും ആശംസകള്‍. ഐശ്വര്യപൂര്‍ണമായ കേരളം കെട്ടിപ്പടുക്കാന്‍ ജനപങ്കാളിത്തത്തോടെ ഇവര്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഭീഷണിയുമായി ഇതിനോടകം കേന്ദ്രമന്ത്രിമാര്‍ രംഗത്തെത്തിയിട്ടുണ്ട്. പുരോഗമന സര്‍ക്കാരിനെ താഴെയിറക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ഇക്കൂട്ടര്‍ എന്നും വിഎസിന്റെ കുറിപ്പ് പറയുന്നു.

ജനങ്ങള്‍ പരാജയം ഭക്ഷിക്കാതിരിക്കാന്‍ സദാ ജാഗ്രത കാണിക്കുമെന്ന് ഇന്നലെ വിഎസ് പറഞ്ഞിരുന്നു.

Read More >>