നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ വി.എസ്. അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി

വി.എസിന്റെ ഉപദേശം തേടാനാണ് താന്‍ എത്തിയതെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം പിണറായി പ്രതികരിച്ചു. മുഖ്യമന്ത്രിയായി ഏറെ അനുഭവസമ്പത്തുള്ളയാളാണ് വി.എസെന്നും എന്നാല്‍ തനിക്ക് എല്ലാം പുതുമയാണെന്നും പിണറായി പറഞ്ഞു.

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ വി.എസ്. അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ വി.എസ്. അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. രാവിലെ കന്റോണ്‍മെന്റ് ഹൗസിലെത്തിയാണ് പിണറായി വി.എസിനെ കണ്്ടത്. രാവിലെ 11ന് വി.എസ് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നു. ഇതിനു മുന്നോടിയായാണ് കൂടിക്കാഴ്ച. പിണറായിക്കൊപ്പം കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

വി.എസിന്റെ ഉപദേശം തേടാനാണ് താന്‍ എത്തിയതെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം പിണറായി പ്രതികരിച്ചു. മുഖ്യമന്ത്രിയായി ഏറെ അനുഭവസമ്പത്തുള്ളയാളാണ് വി.എസെന്നും എന്നാല്‍ തനിക്ക് എല്ലാം പുതുമയാണെന്നും പിണറായി പറഞ്ഞു.

പിണറായിയെ മുഖ്യമന്ത്രിയാക്കാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരേ കേന്ദ്ര നേതാക്കളോടോ സംസ്ഥാന സമിതിയിലോ വി.എസ്. അച്യുതാനന്ദന്‍ ഒന്നും മിണ്ടാത്തത് വാര്‍ത്തയായിരുന്നു. വെള്ളിയാഴ്ച രാവിലെ എകെജി സെന്ററിലെത്തി മടങ്ങിയ വി.എസ് വൈകുന്നേരം ചേര്‍ന്ന സംസ്ഥാന സമിതിയില്‍ പങ്കെടുത്തിരുന്നു.

Read More >>