വിഎസും ഭാര്യയും വോട്ട് ചെയ്തത് സുധാകരന്റെ സാന്നിദ്ധ്യത്തിലല്ലെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്

വിഎസ് വോട്ടു ചെയ്യുന്നത് എത്തി നോക്കിയെന്ന പരാതിയിന്‍മേല്‍ ജി. സുധാകരനെതിരെ കേസെടുത്തതിന് പിന്നാലെയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. കൈരളി ടിവി പകര്‍ത്തിയ ദൃശ്യങ്ങള്‍ സിഎപിഐ(എം) ആലപ്പുഴ ജില്ലാ കമ്മറ്റിയാണ് പുറത്തുവിട്ടത്.

വിഎസും ഭാര്യയും വോട്ട് ചെയ്തത് സുധാകരന്റെ സാന്നിദ്ധ്യത്തിലല്ലെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്

വിഎസും ഭാര്യയും വോട്ട് ചെയ്തത് എംഎല്‍എയായ ജി സുധാകരന്‍ സ്ഥലത്തു നിന്നും മാറിയതിനു ശേഷമാണെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. വിഎസ് വോട്ടു ചെയ്യുന്നത് എത്തി നോക്കിയെന്ന പരാതിയിന്‍മേല്‍ ജി. സുധാകരനെതിരെ കേസെടുത്തതിന് പിന്നാലെയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. കൈരളി ടിവി പകര്‍ത്തിയ ദൃശ്യങ്ങള്‍ സിഎപിഐ(എം) ആലപ്പുഴ ജില്ലാ കമ്മറ്റിയാണ് പുറത്തുവിട്ടത്.

വോട്ടിംഗ് ദിവസമായ 16 ന് നാല് മണിയോടെയാണ് വിഎസ് പറവൂരില്‍ വോട്ട് ചെയ്യാനായി എത്തിയത്. പക്ഷേ വിഎസ് വോട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വോട്ടിംഗ് യന്ത്രം പ്രവര്‍ത്തിച്ചിരുന്നില്ല. ഈ സമയത്താണ് വിഎസിന് സഹായത്തിനായി മകന്‍ അരുണ്‍കുമാറും സ്ഥാനാര്‍ത്ഥി ജി സുധാകരനും വിഎസിന് അടുത്തെത്തിയത്. തുടര്‍ന്ന് പ്രിസൈഡിങ് ഓഫീസറോട് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വിഎസ് പിന്നീട് വോട്ട് ചെയ്യുകയായിരുന്നു. എന്നാല്‍ ഈ സമയത്ത് അരുണും ജി സുധാകരനും വിഎസിന്റെ അടുത്തില്ലായിരുന്നുവെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.


തുടര്‍ന്ന് വിഎസിന്റെ ഭാര്യ വോട്ടുചെയ്യാനെത്തിയപ്പോഴും യന്ത്രം പ്രവര്‍ത്തിച്ചിരുന്നില്ല. വോട്ടിംഗ് ബട്ടണില്‍ പല തവണ അമര്‍ത്തിയിട്ടും ബീപ് ശബ്ദം വരാതിരുന്നപ്പോഴാണ് അരുണും സുധാകരനും വിഎസിന്റെ ഭാര്യയുടെ അടുത്തെത്തിയതെന്നും യന്ത്രത്തിലേത്തുള്ള കണക്ഷന്‍ കട്ടായതാണെന്ന് ഉദ്യാഗസ്ഥര്‍ പറഞ്ഞതോടെ മാറി നിന്നുവെന്നുമാണ് ജി സുധാകരന്‍ പറഞ്ഞത്. ഇത് ശരിവെയ്ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

വോട്ട് ചെയ്യുന്നത് ഒളിഞ്ഞു നോക്കിയെന്ന് പറഞ്ഞ് ജി സുധാകരനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത സംഭവം പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Read More >>