തൊണ്ണൂറ്റിമൂന്നാം വയസിലും ചുറുചുറുക്കോടെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന വിഎസിനെ കാണാന്‍ വാള്‍ സ്ട്രീറ്റ് ലേഖകന്‍ എത്തി

കഴിഞ്ഞ ആഴ്ച രാഷ്ട്രീയത്തില്‍ നിന്നും വിടവാങ്ങല്‍ പ്രസംഗം നടത്തിയ ഫിഡല്‍ കാസ്ട്രോക്ക് 91 വയസാണ്. ആ സാഹചര്യത്തില്‍ ഇവിടെ വി.എസ്. അച്യുതാനന്ദന്‍ മത്സരിക്കാനിറങ്ങുന്നതിന് ഏറെ പ്രത്യേകതകളുണ്ട്- ഗബ്രിയേല്‍ പറയുന്നു.

തൊണ്ണൂറ്റിമൂന്നാം വയസിലും ചുറുചുറുക്കോടെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന വിഎസിനെ കാണാന്‍ വാള്‍ സ്ട്രീറ്റ് ലേഖകന്‍ എത്തി

തന്റെ തൊണ്ണൂറ്റിമൂന്നാം വയസിലും ചുറുചുറുക്കോടെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന വി.എസ്. അച്യുതാനന്ദന്‍ എന്ന കമ്യൂണിസ്റ്റ് നേതാവിനെ കാണാനും അടുത്തറിയാനും അമേരിക്കയിലെ വാള്‍ സ്ട്രീറ്റ് ലേഖകന്‍ പാലക്കാട്ടെത്തി. വാള്‍സ്ട്രീറ്റ് ലേഖകനായ ഗബ്രിയേല്‍ പറുസിനിയാണ് വിഎസിനെ കാണാന്‍ എത്തിയത്.

കഴിഞ്ഞ ദിവസം കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ഗബ്രിയേല്‍ പാലക്കാട് ചന്ദ്രനഗറില്‍ വി.എസ് താമസിക്കുന്ന വീട്ടിലെത്തുകയും തുടര്‍ന്നു വി.എസിന്റെ പര്യടനത്തെ അനുഗമിക്കുകയുമായിരുന്നു. താന്‍ കണ്ടിട്ടുള്ളതില്‍വെച്ച് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രായം കൂടിയ നേതാവാണ് വിഎസ് എന്ന് ഗബ്രിയേല്‍ പറഞ്ഞു. ഒരു രാഷ്ട്രീയ നേതാവ് 93-ാം വയസിലും തെരഞ്ഞെടുപ്പിനിറങ്ങുന്നത് അപൂര്‍വമാണ്. കഴിഞ്ഞ ആഴ്ച രാഷ്ട്രീയത്തില്‍ നിന്നും വിടവാങ്ങല്‍ പ്രസംഗം നടത്തിയ ഫിഡല്‍ കാസ്ട്രോക്ക് 91 വയസാണ്. ആ സാഹചര്യത്തില്‍ ഇവിടെ വി.എസ്. അച്യുതാനന്ദന്‍ മത്സരിക്കാനിറങ്ങുന്നതിന് ഏറെ പ്രത്യേകതകളുണ്ട്- ഗബ്രിയേല്‍ പറയുന്നു.


ആ ഒരു നേതാവിനെപ്പറ്റി ലോകവ്യാപകമായുള്ള ജനങ്ങള്‍ക്ക് അത് അറിയാന്‍ താല്‍പ്പര്യമുണ്ടെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പത്രാധിപസമിതി വിലയിരുത്തുകയും അതിന്റെ ഭാഗമായാണ് താന്‍ നേരിട്ട് പാലക്കാട്ടെത്തിയതെന്നും ഗബ്രിയേല്‍ വ്യക്തമാക്കി. പ്രായത്തെ വെല്ലുന്ന ചുറുചുറുക്കോടെയാണു വി.എസ് പ്രചാരണരംഗത്ത് സജീവമായിട്ടുള്ളതെന്നു ഗബ്രിയേല്‍ പറഞ്ഞു.

വിഎസിന്റെ അദ്ദേഹത്തിന്റെ ഓര്‍മശക്തിയും ചോദ്യങ്ങളോട് പ്രതികരിക്കുന്ന രീതിയും ഒരു അത്ഭുതമാണെന്നാണ് ഗബ്രിയേല്‍ പറയുന്നത്. ചെറുപ്പാക്കരേക്കാള്‍ നന്നായി സമൂഹത്തോട് ഇടപെടുന്ന അദ്ദേഹം ചെറുപ്പക്കാരില്‍ നിന്നും ഒട്ടും വ്യത്യസ്തനല്ലെന്ന ബോധമാണു വളര്‍ത്തുന്നതെന്നും ഗബ്രിയേല്‍ സൂചിപ്പിച്ചു.