ഇടതുപക്ഷത്തിന് വിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് വിഎസിന്റെ പത്രസമ്മേളനം

കണ്ണൂര്‍ വിമാനത്താവള്തിന്റെ പേരില്‍ ഉമ്മന്‍ചാണ്ടി ജനങ്ങളെ പറ്റിക്കുകയായിരുന്നുശവന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തിന് വിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് വിഎസിന്റെ പത്രസമ്മേളനം

ഇടതുപക്ഷത്തിന് വിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് വിഎസിന്റെ പത്രസമ്മേളനം. ഈ ദുര്‍ഭരണം അവസാനിപ്പിച്ച് ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് തന്റെ നന്ദി അറിയിക്കുന്നതായും അദ്ദേഹം പത്ര സമ്മേളനത്തില്‍ പറഞ്ഞു.

കേരളം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ ഭരണമായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റേതെന്ന് വിഎസ് പറഞ്ഞു. അനധികൃതമായി ഭൂമിദാനവും അഴിമതിയുമുള്‍പ്പെടെ സംസ്ഥാനം സഹികെട്ട അവസ്ഥയിലായിരുന്നു. കണ്ണൂര്‍ വിമാനത്താവള്തിന്റെ പേരില്‍ ഉമ്മന്‍ചാണ്ടി ജനങ്ങളെ പറ്റിക്കുകയായിരുന്നുശവന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷം പ്രതിപക്ഷ നേതാവെന്ന നിലയില്‍ ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും വിഎസ് പറഞ്ഞു. ഇടതുപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച ഒരു മുന്നണിപ്പോരാളിയായി താന്‍ സംസ്ഥാനത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ വിഎസ് തയ്യാറായില്ല.