ഇടതുമന്ത്രിസഭയുടെ ഉപദേശകന്‍, എല്‍ ഡി എഫ് അദ്ധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ തനിക്കു വേണമെന്ന് വി.എസ്

കാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഉപദേശകന്‍, ഇടതുമുന്നണി അധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ തനിക്ക് നല്‍കണം എന്ന് യെച്ചൂരിക്ക് വി എസ്സിന്റെ കുറിപ്പ്

ഇടതുമന്ത്രിസഭയുടെ ഉപദേശകന്‍, എല്‍ ഡി എഫ് അദ്ധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ തനിക്കു വേണമെന്ന്  വി.എസ്

തിരുവനന്തപുരം:  ഇടതുമന്ത്രിസഭയുടെ ഉപദേശക സ്ഥാനം ഇനി കാബിനറ്റ് റാങ്കോടെ വി.എസ്. അച്യുതാനന്ദന്‍ ഏറ്റെടുക്കുമെന്ന് സൂചന .കൂടാതെ  ഇടതുമുന്നണിയുടേ  അധ്യക്ഷ പദവിയും സംസ്ഥാന സെക്രട്ടറിയേറ്റ് സ്ഥാനവും അദ്ദേഹത്തിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇടതുമന്ത്രിസഭ അധികാരമേറ്റെടുത്തപ്പോള്‍  ഏവരുടെയും മനസ്സില്‍ ഉയര്‍ന്ന ചോദ്യമായിരുന്നു   വിഎസിന് എന്ത് പദവി ലഭിക്കുമെന്നുള്ളത്. അദ്ദേഹത്തിന് ക്യാബിനറ്റ് പദവി നല്‍കുമോ എന്ന കാര്യത്തില്‍ നിരവധി അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ്  ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ വിഎസ് തന്റെ  പെഴ്സണല്‍ സ്റ്റാഫിന്റെ കൈകളിലൂടെ സീതാറാം യെച്ചൂരിക്ക് കൈമാറിയ  ഒരു കുറിപ്പിന്റെ  ചിത്രം ഒരു പ്രമുഖ മാധ്യമം പുറത്തുവിട്ടത്. കാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഉപദേശകന്‍, ഇടതുമുന്നണി അധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ തനിക്ക് നല്‍കണം എന്നാണു കുറിപ്പിലൂടെ വി എസ് ആവശ്യപ്പെട്ടത് എന്ന് യെച്ചൂരി  പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി.

വി എസ്സിന് എന്ത് പദവി നല്‍കണമെന്ന്  സി പി എം പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി വിശദീകരിച്ചു. കൂടാതെ പദവിയെ സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.