വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് റാങ്കോടെയുളള പദവി നല്‍കാന്‍ തീരുമാനം

പദവിയുടെ നിയമസാധുത പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുയെന്നും ഭാവി നടപടികള്‍ കേന്ദ്രകമ്മിറ്റിയില്‍ ആലോചിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് റാങ്കോടെയുളള പദവി നല്‍കാന്‍ തീരുമാനം

വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് റാങ്കോടെയുളള പദവി നല്‍കാന്‍ പിബി തീരുമാനം. സ്വതന്ത്ര്യ ചുമതലയോടുളള പദവിയാകും വിഎസിന് ലഭിക്കുക. കൂടാതെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിയും വരില്ലെന്നുള്ളതാണ് പ്രത്യേകത.

രാവിലെ പിബിയില്‍ വിഎസിന് എന്ത് പദവി നല്‍കണം എന്ന കാര്യത്തില്‍ തീരുമാനം ആയിരുന്നില്ല. രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും പിബിയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. ആ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടാത്ത പദവി നല്‍കാന്‍ പിബിയില്‍ ധാരണയായത്.

പദവിയുടെ നിയമസാധുത പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുയെന്നും ഭാവി നടപടികള്‍ കേന്ദ്രകമ്മിറ്റിയില്‍ ആലോചിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അതേസമയം വിഎസിനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ തിരിച്ചെടുക്കുന്നത് പിബി കമ്മീഷന്റെ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമായിരിക്കുമെന്നും സൂചനയുണ്ട്.

Read More >>