കുന്നത്തുനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സജീന്ദ്രന് എംഎല്‍എ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയിലെ സ്വത്ത് വിവരക്കണക്കുകളില്‍ വന്‍ക്രമക്കേട്

നാമനിര്‍ദ്ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ രാമപുരത്തെ 8 കോടിയോളം രുപ വിലവരുന്ന 5 ഏക്കര്‍ ഭൂമിയുടെ വില വെറും 28 ലക്ഷമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആനിക്കാട്ടെ ഭൂമിക്ക് മുപ്പതിനായിരമായപ്പോള്‍ പുത്തന്‍കുരിശിലെ 15 സെന്റ് ഭൂമിയുടെ വില വെറും 13,67,000 ആകുകയും ചെയ്തു. ആനിക്കാട്ട് തന്നെയുള്ള 25 സെന്റ് സ്ഥലം 17 സെന്റായി ചുരുങ്ങുകയും വില 15 ലക്ഷത്തില്‍ നിന്ന് 1,70,000 ആകുകയുമായിരുന്നു.

കുന്നത്തുനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സജീന്ദ്രന് എംഎല്‍എ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയിലെ സ്വത്ത് വിവരക്കണക്കുകളില്‍ വന്‍ക്രമക്കേട്

കുന്നത്തുനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സജീന്ദ്രന് എംഎല്‍എ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയിലെ സ്വത്ത് വിവരക്കണക്കുകളില്‍ വന്‍ക്രമക്കേട്. എംഎല്‍എ വരണാധികാരി മുന്നാകെ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയിലെ സ്വത്ത് വിവരക്കണക്കും ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച സ്വത്ത് വിവരക്കണക്കും തമ്മില്‍ 9 കോടിയിലേറെ രൂപയുടെ വ്യത്യാസമാണ് കണ്ടെത്തിയിരിക്കുന്നത്. പ്രസ്തുത ക്രമക്കേടിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് മണ്ഡലത്തിലെ എല്‍ഡിഎഫ് നേതൃത്വം പരാതി നല്‍കിയിട്ടുണ്ട്.

13115458_1233078310035981_374104132_nകുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് എംഎല്‍എ വി പി സജീന്ദ്രന്‍ ഗവര്‍ണര്‍ക്ക് മുമ്പാകെ തന്റെ സ്വത്ത് വിവരക്കണക്കുകള്‍ സമര്‍പ്പിച്ചത്. തന്റെ പേരിലും ഭാര്യയുടെ പേരിലുമായി കോട്ടയം- എറണാകുളം ജില്ലകളില്‍ എട്ടിടത്തായി കിടക്കുന്ന കോടികള്‍ വിലമതിക്കുന്ന ഭൂമിയും കോട്ടയം മീനച്ചല്‍ താലൂക്കിലെ രാമപുരത്ത് ഭാര്യയുടെ പേരിലുള്ള 8 കോടി 24 ലക്ഷം രൂപ വിലമതിക്കുന്ന 4.92 ഏക്കര്‍ ഭൂമിയെപ്പറ്റിയും സൂചിപ്പിച്ചിട്ടുണ്ട്. കൂടാതെ ആനിക്കാട് മൂന്ന് ലക്ഷം രൂപ മതിപ്പുവിലയുള്ള 3 സെന്റ് സ്ഥലവും കുന്നത്തുനാട് പൊന്‍കുരിശിലെ ഒരു കോടി 36 ലക്ഷം രൂപ വിലയുള്ള 15 സെന്റ് വസ്തുവിനെപ്പറ്റിയും പറഞ്ഞിട്ടുണ്ട്.

ഈ കണക്കുകള്‍ ഗവര്‍ണര്‍ക്കു മുന്നില്‍ സമര്‍പ്പിച്ചു കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷം നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും, പ്രസ്തുത തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിന്റെ തലേദിവസം ഈ കണക്കുകളില്‍ സാങ്കേതിക പിഴവു സംഭവിച്ചിട്ടുണ്ടെന്നും തനിക്ക് ഇത്രയും ആസ്തിയില്ലെന്നും കാട്ടി ഗവര്‍ണര്‍ക്കു തന്നെ കത്തു നല്‍കുകയും ചെയ്തു. എന്നാല്‍ ഈ വിശദീകരണം ഇതുവരെയും ഗവര്‍ണര്‍ അംഗീകരിച്ചിട്ടില്ല. എന്നാല്‍ നാമനിര്‍ദ്ദേശപത്രികയോടൊപ്പം ഹാജരാക്കിയ സത്യവാങ്മൂലത്തില്‍ എംഎല്‍എയുടെ വസ്തുവകകളുടെ വില ഗര്‍വര്‍ണര്‍ക്ക് സമര്‍പ്പിച്ച കണക്കുകളുമായി 9 കോടിയോളം രൂപയുടെ വ്യത്യാസമാണുണ്ടായിരുന്നത്.

13179124_1719783451642785_405323985682668424_n

നാമനിര്‍ദ്ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ രാമപുരത്തെ 8 കോടിയോളം രുപ വിലവരുന്ന 5 ഏക്കര്‍ ഭൂമിയുടെ വില വെറും 28 ലക്ഷമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആനിക്കാട്ടെ ഭൂമിക്ക് മുപ്പതിനായിരമായപ്പോള്‍ പുത്തന്‍കുരിശിലെ 15 സെന്റ് ഭൂമിയുടെ വില വെറും 13,67,000 ആകുകയും ചെയ്തു. ആനിക്കാട്ട് തന്നെയുള്ള 25 സെന്റ് സ്ഥലം 17 സെന്റായി ചുരുങ്ങുകയും വില 15 ലക്ഷത്തില്‍ നിന്ന് 1,70,000 ആകുകയുമായിരുന്നു.

ഈ കണക്കുകള്‍ പുറത്തായതോടെ ഇത് മൂടിവെയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് എംഎല്‍എയുടെ ഭാര്യയും മാതൃഭൂമി ന്യൂസ് ചാനലിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകയുമായ ലേബി സജീന്ദ്രന്‍ രംഗത്തെത്തിയത്. മാധ്യമപ്രവര്‍ത്തകരെ വിലയ്‌ക്കെടുക്കാനും എതിര്‍ചേരിയിലുള്ള സ്വന്തം പാര്‍ട്ടിക്കാരെ നിരീക്ഷിക്കാനും നിര്‍ദ്ദേശിക്കുകയും പണം വാഗ്ദാനം ചെയ്യുന്നതുമായ ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചിരുന്നു.