പാറശാലയിലെ 144ാം ബൂത്തില്‍ വോട്ടിംഗ് നിര്‍ത്തിവച്ചു

വോട്ടിംഗ് തുടങ്ങി നാലര മണിക്കൂറിനു ശേഷമാണ് യന്ത്ര തകരാര്‍ മൂലം വോട്ടിംഗ് നിര്‍ത്തി വയ്ക്കുന്നത്

പാറശാലയിലെ 144ാം ബൂത്തില്‍ വോട്ടിംഗ് നിര്‍ത്തിവച്ചു

പാറശാല: എറ്റി ജോര്‍ജ്ജ്(യുഡിഎഫ്), സികെ ഹരിദ്രന്‍ (എല്‍ഡിഎഫ്), കരമന ജയന്‍(ബിജെപി) എന്നിവര്‍ പ്രധാന സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന പാറശാല മണ്ഡലത്തിലെ 144ാം ബൂത്തില്‍ വോട്ടിംഗ് നിര്‍ത്തിവച്ചു.

വോട്ടിംഗ് തുടങ്ങി നാലര മണിക്കൂറിനു ശേഷമാണ് യന്ത്ര തകരാര്‍ മൂലം വോട്ടിംഗ് നിര്‍ത്തി വയ്ക്കുന്നത്. ഈ ബൂത്തില്‍ ഇതുവരെ 60 ശതമാനത്തിലേറെ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. പുതിയ വോട്ടിംഗ് മെഷിന്‍ എത്തിച്ച ശേഷം മാത്രമേ ഇവിടെ വോട്ടിംഗ് പുനനാരംഭിക്കുവെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം.