മദ്യനയം തിരിച്ചടിയായില്ലെന്നും തോല്‍വിയുടെ പേരില്‍ താന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്നും സുധീരന്‍

കോണ്‍ഗ്രസിന് വോട്ടുചെയ്ത ജനങ്ങളോട് അങ്ങേയറ്റം നന്ദിയുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ക്രിയാത്മക നടപടികള്‍ക്ക് യു.ഡി.എഫ് പിന്തുണ നല്‍കുമെന്നും സുധീരന്‍ വ്യക്തമാക്കി.

മദ്യനയം തിരിച്ചടിയായില്ലെന്നും തോല്‍വിയുടെ പേരില്‍ താന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്നും സുധീരന്‍

മദ്യനയം തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയായെന്ന മുന്‍മന്ത്രി കെ ബാബുവിന്റെ പരാമര്‍ശത്തിന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മദ്യനയം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായിട്ടില്ലെന്നും ഇതുസംബന്ധിച്ച് മുന്‍ മന്ത്രി കെ.ബാബു നടത്തിയിട്ടുള്ള വിമര്‍ശനത്തിന് ഇപ്പോള്‍ മറുപടി പറയാനില്ലെന്നും സുധീരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തോല്‍വിയുടെ പേരില്‍ താന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടതില്ലെന്നും സുധീരന്‍ പറഞ്ഞു.കോണ്‍ഗ്രസിന് വോട്ടുചെയ്ത ജനങ്ങളോട് അങ്ങേയറ്റം നന്ദിയുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ക്രിയാത്മക നടപടികള്‍ക്ക് യു.ഡി.എഫ് പിന്തുണ നല്‍കുമെന്നും സുധീരന്‍ വ്യക്തമാക്കി.

ജൂണ്‍ നാല്, അഞ്ച് തീയതികളികളില്‍ മത്സരിച്ച മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെയും പങ്കെടുപ്പിച്ച് ക്യാമ്പ് നടത്തുമെന്നും ക്യാമ്പില്‍ തോല്‍വിയെക്കുറിച്ചുള്ള കാരണങ്ങള്‍ കണ്ടെത്തുകയും പരിഹാരം ആരായുകയും ചെയ്യുമെന്നും സുധീരന്‍ വ്യക്തമാക്കി.

Read More >>