"ഭരണവിരുദ്ധ വികാരമില്ല, ഉള്ളത് പ്രതിപക്ഷവിരുദ്ധ വികാരം": വിഎം സുധീരന്‍

കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ തിരുവനന്തപുരത്ത് തന്റെ വോട്ട് രേഖപ്പെടുത്തി.

"ഭരണവിരുദ്ധ വികാരമില്ല, ഉള്ളത് പ്രതിപക്ഷവിരുദ്ധ വികാരം": വിഎം സുധീരന്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ തിരുവനന്തപുരത്ത് തന്റെ വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ സുധീരന്‍ കേരളത്തില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ഭരണ തുടര്‍ച്ചയുണ്ടാവുമെന്നും അവകാശപെട്ടു. തിരുവനന്തപുരത്തെ ചില സീറ്റുകളില്‍ ബിജെപി കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തുണ്ടോയെന്ന ചോദ്യത്തിന്, ബിജെപി കോണ്‍ഗ്രസിന് ഒരു വെല്ലുവിളിയല്ലയെന്നായിരുന്നു ഉത്തരം.

"കേരളത്തില്‍ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്നില്ല. ഭരണത്തിന്‍റെ ശ്രീകൊവിലായ നിയമസഭയെ ശരിയായ വിധം പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ പിടിച്ചു കെട്ടിയ പ്രതിപക്ഷത്തിന് എതിരാണ് ഇന്നത്തെ ജനവികാരം. അത് കൊണ്ട് തന്നെ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് ഈ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടും" സുധീരന്‍ പറഞ്ഞു.