വിരാട് കൊഹ്‌ലിക്ക് 'ഖേല്‍ രത്ന' നോമിനേഷന്‍

ഇന്ത്യന്‍ ടെസ്റ്റ്‌ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിക്ക് ഇന്ത്യന്‍ കായികരംഗത്തെ പരമോന്നത ബഹുമതിയായ 'ഖേല്‍ രത്ന' നോമിനേഷന്‍

വിരാട് കൊഹ്‌ലിക്ക്

ഇന്ത്യന്‍ ടെസ്റ്റ്‌ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിക്ക് ഇന്ത്യന്‍ കായികരംഗത്തെ പരമോന്നത ബഹുമതിയായ 'ഖേല്‍ രത്ന' നോമിനേഷന്‍. 7 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന ബഹുമതിക്ക് കൊഹ്‌ലിയുടെ പേര് നിര്‍ദ്ദേശിച്ചത് ബി സി സി ഐ ആണ്.

നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളായ കൊഹ്‌ലി 2൦15 മുതല്‍ ഇന്ത്യയുടെ ടെസ്റ്റ്‌ ടീം ക്യാപ്റ്റന്‍ സ്ഥാനം വഹിക്കുകയാണ്. 2൦14-ലെയും 2൦16-ലെയും ട്വന്റി ട്വന്റി ലോകകപ്പുകളില്‍ ഇന്ത്യയെ പല മത്സരങ്ങളിലും വിജയത്തിലേക്ക് നയിച്ചത് കൊഹ്‌ലിയുടെ പ്രകടനമാണ്. രണ്ട് ലോകകപ്പുകളിലും 'പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്റ്' ആകാനും അദ്ദേഹത്തിന് സാധിച്ചു.


വിരാട് കൊഹ്‌ലിക്ക് ഖേല്‍ രത്ന ലഭിക്കുകയാണെങ്കില്‍ ഈ ബഹുമതി നേടുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാകും കൊഹ്‌ലി. ഇതിനുമുന്‍പ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും എം എസ് ധോണിക്കും മാത്രമാണ് ക്രിക്കറ്റ് രംഗത്ത്‌ നിന്നും ഖേല്‍ രത്ന ലഭിച്ചിട്ടുള്ളത്. സച്ചിന് 1998-ലും ധോണിക്ക് 2൦൦8-ലും ആണ് ഖേല്‍ രത്ന നല്‍കിയത്.

Read More >>