വിനീത് ശ്രീനിവാസന്‍ നിര്‍മ്മാതാവാകുന്നു

സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ നിര്‍മ്മാണരംഗത്തേക്ക് ചുവടുവെക്കുന്നു.

വിനീത് ശ്രീനിവാസന്‍ നിര്‍മ്മാതാവാകുന്നു

സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ നിര്‍മ്മാണരംഗത്തേക്ക് ചുവടുവെക്കുന്നു. വിനീതിന്റെ നിര്‍മ്മാണകമ്പനിക്ക് 'ഹാബിറ്റ് ഓഫ് ലൈഫ്' എന്നാണ് പേരിട്ടിരിക്കുന്നത്.

വിനീതിന്റെ അസോസിയേറ്റ് ആയ ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന 'ആനന്ദം' എന്ന പുതിയ ചിത്രമാണ് 'ഹാബിറ്റ്‌ ഓഫ് ലൈഫി'ന്റെ ആദ്യ നിര്‍മ്മാണ സംരംഭം. എഞ്ചിനിയറിങ് വിദ്യാർഥികളുടെ സൗഹൃദം പ്രമേയമാക്കിയ ചിത്രത്തില്‍   പുതുമുഖങ്ങളാണ് അഭിനേതാക്കളായി അണിനിരക്കുന്നത്.

'നേരം' , 'പ്രേമം' തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ആനന്ദ് സി ചന്ദ്രനാണ് പുതിയ ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. സച്ചിന്‍ വാര്യര്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. സിനിമയുടെ  ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. ഈ വര്‍ഷാന്ത്യത്തോടുകൂടി ചിത്രം തീയറ്ററുകളില്‍ എത്തും.