മോഹന്‍ലാലിന് പകരം വിക്രം

തന്മാത്രയുടെ ഹിന്ദി റീമേക്കില്‍ വിക്രം നായകനാകുന്നു

മോഹന്‍ലാലിന് പകരം വിക്രം

അല്‍ഷിമേഴ്സ് രോഗത്തിനടിമയായ  ഒരു വ്യക്തിയുടെയും അയാളുടെ  കുടുംബത്തിന്‍റെയും നൊമ്പരപ്പെടുത്തുന്ന  കഥ പറഞ്ഞ  ചിത്രമായിരുന്നു ബ്ലെസ്സി സംവിധാനം നിര്‍വ്വഹിച്ച് 2005-ല്‍ പുറത്തിറങ്ങിയ 'തന്മാത്ര'. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ബോക്സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും ഒരേപോലെ നേടിയ ചിത്രമാണ്. ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നതായി കുറച്ചുദിവസങ്ങള്‍ക്ക് മുന്പ് സംവിധായകന്‍ ബ്ലെസ്സി തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.


ഹിന്ദി റീമേക്കില്‍  ആരു  നായകനാക്കും എന്നതായിരുന്നു പ്രേക്ഷകരുടെ ആകാംക്ഷ. നടന്‍ വിക്രമായിരിക്കും രമേശന്‍ നായരെന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതിനുമുന്‍പ് ബ്ലെസ്സി സംവിധാനം  ചെയ്യുന്ന 'ആടുജീവിതം' എന്ന മലയാളം ചിത്രത്തില്‍ വിക്രം നായകനാകുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നും ചിത്രത്തില്‍ പ്രിഥ്വിരാജ് ആണ് നായകനായി പ്രത്യക്ഷപ്പെടുന്നതെന്നും ബ്ലെസ്സി തന്നെ വ്യക്തമാക്കി. തന്മാത്രയുടെ ഹിന്ദി  റീമേക്കില്‍ വിക്രം നായകനാകുന്നു എന്ന വിവരം  ഉടന്‍ തന്നെ ഔദ്യോഗികമായി പുറത്തുവിടും എന്നാണു അണിയറപ്രവര്‍ത്തകരില്‍ നിന്നും ലഭ്യമാകുന്ന വിവരം.