പ്രഫഷണല്‍ കരിയറിലെ തുടര്‍ച്ചയായ ആറാം മല്‍സരത്തില്‍ ആന്ദ്രേ സോള്‍ദ്രയെ മൂന്നാം റൗണ്ടില്‍ വീഴ്ത്തി നോക്കൗട്ട് ജയം സ്വന്തമാക്കി വിജേന്ദര്‍ സിംഗ്

വിജേന്ദറിനേക്കാള്‍ മല്‍സരപരിചയമുള്ള വ്യക്തിയായിരുന്നു സോള്‍ദ്ര. തോല്‍വിയറിയാത്ത വിജേന്ദേറിന് മികച്ച എതിരാളിയാകുമെന്നാണു കരുതപ്പെട്ടതെങ്കിലും റിങ്ങില്‍ വിജേന്ദറിന്റെ ശക്തിയേറിയ പഞ്ചുകള്‍ക്ക് മുന്നില്‍ സോള്‍ദ്ര മുട്ടുമടക്കുകയായിരുന്നു.

പ്രഫഷണല്‍ കരിയറിലെ തുടര്‍ച്ചയായ ആറാം മല്‍സരത്തില്‍ ആന്ദ്രേ സോള്‍ദ്രയെ മൂന്നാം റൗണ്ടില്‍ വീഴ്ത്തി നോക്കൗട്ട് ജയം സ്വന്തമാക്കി വിജേന്ദര്‍ സിംഗ്

പ്രഫഷണല്‍ കരിയറിലെ തുടര്‍ച്ചയായ ആറാം മല്‍സരത്തിലും ഇന്ത്യയുടെ അഭിമാനം വിജേന്ദര്‍ സിംഗിന് മിന്നും ജയം. തന്റെ ആറാം നോക്കൗട്ട് വിജയമാണ് പോളണ്ടുകാരനായ എതിരാളി ആന്ദ്രേ സോള്‍ദ്രയെ മൂന്നാം റൗണ്ടില്‍ത്തന്നെ തകര്‍ത്ത് വിജേന്ദര്‍ സ്വന്തമാക്കിയത്. ഇതോടെ തന്റെ ആദ്യ എട്ടു റൗണ്ട് പോരാട്ടത്തിലും വിജേന്ദര്‍ ജയിച്ചുകയറുകയായിരുന്നു.

വിജേന്ദറിനേക്കാള്‍ മല്‍സരപരിചയമുള്ള വ്യക്തിയായിരുന്നു സോള്‍ദ്ര. തോല്‍വിയറിയാത്ത വിജേന്ദേറിന് മികച്ച എതിരാളിയാകുമെന്നാണു കരുതപ്പെട്ടതെങ്കിലും റിങ്ങില്‍ വിജേന്ദറിന്റെ ശക്തിയേറിയ പഞ്ചുകള്‍ക്ക് മുന്നില്‍ സോള്‍ദ്ര മുട്ടുമടക്കുകയായിരുന്നു. 16 മല്‍സരങ്ങളിലായി 81 റൗണ്ടുകള്‍ നേരിടുകയും 16ല്‍ 12 മല്‍സരങ്ങളിലും ജയി്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് സോള്‍ദ്ര.

98 മല്‍സരങ്ങളില്‍ 82 വിജയങ്ങള്‍ നേടിയ പോളിഷ് താരം അമച്വര്‍ കരിയറിലും മികച്ച നേട്ടങ്ങള്‍ക്കുടമയാണ്. എന്നാല്‍ കാണികളുടെ ആരവങ്ങള്‍ക്കിടയില്‍ വിജേന്ദര്‍ നിഷ്പ്രയാസം സോള്‍ദ്രയെ ഇടിച്ചിട്ടു. ന്യൂഡല്‍ഹിയിലാണ് വിജേന്ദറിന്റെ അടുത്ത പോരാട്ടം.