രണ്ടു വ്യത്യസ്‌ത വേഷത്തില്‍ വിജയുടെ 60‌ാം ചിത്രം

അജിത്തിന്റെ വീരം നിര്‍മ്മിച്ച നാഗി റെഡ്ഡിയാണ് വിജയ് യുടെ 60ാം ചിത്രം നിര്‍മ്മിക്കും.

രണ്ടു വ്യത്യസ്‌ത വേഷത്തില്‍ വിജയുടെ 60‌ാം ചിത്രം

തെറിയുടെ വിജയത്തിന് ശേഷം ഇളയദളപതി വിജയ് തന്റെ 60‌ാം ചിത്രത്തിലേക്ക് കടന്നു. അഴകിയ തമിഴ് മകന്‍ ഫെയിം ഭരതന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്തിന്റെ വീരം നിര്‍മ്മിച്ച നാഗി റെഡ്ഡിയാണ് വിജയ് യുടെ 60ാം ചിത്രം നിര്‍മ്മിക്കും.

കീര്‍ത്തി സുരേഷ് കൂടാതെ രണ്ട് നായികമാര്‍ കൂടി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സതീഷ്, ജഗപതി ബാബു, ഡാനിയേല്‍ ബാലാജി മലയാളത്തില്‍ നിന്ന് അപര്‍ണാ വിനോദ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളാണ്.

വിജയ് ഡബിള്‍ റോളിലാണ് ചിത്രത്തില്‍ എത്തുന്നത്. തല മൊട്ടയടിച്ച ലുക്കിലും സാധരണ ലുക്കിലുമാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്.

Story by