കങ്കണയെ പിന്തുണച്ചു വിദ്യാ ബാലന്‍

"ഇതെന്റെ വിഷയമല്ലെന്നറിയാം. അവരുടെ സ്വകാര്യതയാണ്. ആരെയും വിധിക്കാൻ ഞാൻ ആളുമല്ല. എന്നിരുന്നാലും, സ്വയം ചെറുത്തുനിൽപ്പ് നടത്തുന്ന കങ്കണയെ പ്രശംസിക്കാതെ തരമില്ല." വിദ്യ മാധ്യമങ്ങളോട് പറഞ്ഞു

കങ്കണയെ പിന്തുണച്ചു വിദ്യാ ബാലന്‍

"സ്വയം സംരക്ഷിച്ചു പോരാടുന്ന കങ്കണ റണൗട്ടിനോട് തനിക്ക് അതിയായ ബഹുമാനമാണെന്ന്" ബോളിവുഡ് നടി വിദ്യാ ബാലൻ. ഹൃത്വിക്ക് - കങ്കണ വിവാദത്തിൽ ദേശീയ അവാർഡ് ജേതാവായ കങ്കണ സ്വീകരിച്ച ധൈര്യത്തെ പ്രശംസിക്കുകയാണ് വിദ്യ.

"ഇതെന്റെ വിഷയമല്ലെന്നറിയാം. അവരുടെ സ്വകാര്യതയാണ്. ആരെയും വിധിക്കാൻ ഞാൻ ആളുമല്ല. എന്നിരുന്നാലും, സ്വയം ചെറുത്തുനിൽപ്പ് നടത്തുന്ന കങ്കണയെ പ്രശംസിക്കാതെ തരമില്ല." വിദ്യ മാധ്യമങ്ങളോട് പറഞ്ഞു.

"മറ്റുള്ളവരെ സഹായിക്കുവാനും, ആശ്വസിപ്പിക്കുവാനും സ്ത്രീകൾ എപ്പോഴും സന്നദ്ധത പ്രകടിപ്പിക്കാറുണ്ട്.

 കുടുംബത്തിനും, സമൂഹത്തിനും വേണ്ടി അവർ നിലകൊള്ളും. എന്നാൽ, സ്വയം പ്രതിസന്ധിയിൽ ആകുമ്പോൾ അവർ അധൈര്യപ്പെടുന്നതാണ് കണ്ടു വരുന്നത്. കങ്കണ അങ്ങനെയല്ല. അവൾ അവൾക്ക് വേണ്ടി നിലകൊള്ളുന്നു, വാദിക്കുന്നു. കങ്കണയുടെ ഈ മനോഭാവം അനന്ദനീയം തന്നെ."


റിലീസിനൊരുങ്ങുന്ന Te3n എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിംഗ് ചടങ്ങിൽ വച്ചായിരുന്നു വിദ്യയുടെ ഈ പ്രതികരണം. ചടങ്ങിൽ സംബന്ധിച്ച അമിതാഭ് ബച്ചന്റെ പ്രതികരണം ജാഗ്രതയോടെയായിരുന്നു.

"സമീപമിരിക്കുന്ന ഒരാളുടെ സ്വഭാവം പ്രവചിക്കുവാൻ സാധിക്കുകയില്ലെല്ലോ. എന്നിരുന്നാലും, സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കുന്നതും ശാക്തീകരിക്കപ്പെടുന്നതും നല്ല കാര്യം തന്നെയാണ്" എന്നായിരുന്നു കങ്കണ - ഹൃതിക് വിഷയത്തില്‍  ബിഗ് ബിയുടെ പ്രതികരണം.

ഹൃഥിക്കും താനും പ്രണയത്തിലായിരുന്നു എന്നുള്ള കങ്കണയുടെ വെളിപ്പെടുത്തലും അത് ഹൃഥിക് റോഷന്‍ നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ വാക്ക്തര്‍ക്കവുമാണ് ഇരുവരും തമ്മിലുള്ള നിയമപോരാട്ടത്തില്‍ എത്തിയത്.

സമൂഹത്തെയും കുടുംബത്തെയും തൃപ്തിപ്പെടുത്തുന്ന തീരുമാനങ്ങളല്ല  മറിച്ച്  തനിക്കു ശരിയെന്ന് തോന്നുന്ന തീരുമാനങ്ങള്‍ മാത്രമാണ് താന്‍ ഇന്നോളം കൈക്കൊണ്ടിട്ടുള്ളത്.സ്ത്രീ സുന്ദരിയും പുരോഗമനപരമായി ചിന്തിക്കുന്നവളുമായാല്‍  അവളെ വേശ്യയെന്നും, വിജയം നേടിയവളാണെങ്കില്‍ മനോരോഗിയെന്നും വിളിക്കാനാണ് ആളുകള്‍ക്ക് താല്‍പ്പര്യം എന്ന് കങ്കണ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ്‌ കരസ്ഥമാക്കിയതിന്നു പിന്നാലെ പറഞ്ഞിരുന്നു.