വെട്ടോറിയെ കോച്ചാക്കാന്‍ കോഹ്ലിയുടെ ശുപാര്‍ശ

ഐപിഎല്ലില്‍ ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീമിന്റെയും ബിഗ് ബാഷ് ലീഗില്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റിന്റെയും മുഖ്യ പരിശീലകനാണിപ്പോള്‍ ഡാനിയല്‍ വെറ്റോറി.

വെട്ടോറിയെ കോച്ചാക്കാന്‍ കോഹ്ലിയുടെ ശുപാര്‍ശ

മുംബൈ: ന്യൂസിലന്‍ഡ് മുന്‍ ക്രിക്കറ്റ് താരം ഡാനിയല്‍ വെറ്റോറിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചാക്കാന്‍ ടെസ്റ്റ്‌ ടീം നായകന്‍ കൂടിയായ വിരാട് കോഹ്ലി ശുപാര്‍ശ ചെയ്തിരുന്നതായിഒരു പ്രമുഖ ദേശീയ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്തു.

വെറ്റോറിയെ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ കോച്ചാക്കുന്നതിനെ കുറിച്ച് ബിസിസിഐ ഗൗരവകരമായ ഒരാലോചനയും ഇതുവരെ നടത്തിയിട്ടില്ലയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപിക്കുന്നു.മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനെ ടീം കോച്ച് ആക്കണമെന്നാണ് ബിസിസിഐയിലെ ഒരു വിഭാഗത്തിനും, സീനിയര്‍ താരങ്ങള്‍ക്കും അഭിപ്രായം.

ഐപിഎല്ലില്‍ ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീമിന്റെയും ബിഗ് ബാഷ് ലീഗില്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റിന്റെയും മുഖ്യ പരിശീലകനാണിപ്പോള്‍ ഡാനിയല്‍ വെറ്റോറി.

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായ വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ജൂണ്‍ മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് വരെ ഇന്ത്യയ്ക്ക് 18 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാനുണ്ട്.

Read More >>