മൈക്രോഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളിക്കെതിരെ രേഖകള്‍ പുറത്ത്

മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ പങ്കില്ലെന്ന വെള്ളാപ്പള്ളിയുടെ അവകാശവാദങ്ങള്‍ പൊളിയുന്നു. മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

മൈക്രോഫിനാന്‍സ് തട്ടിപ്പ്;  വെള്ളാപ്പള്ളിക്കെതിരെ രേഖകള്‍ പുറത്ത്

maxresdefault

മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ പങ്കില്ലെന്ന വെള്ളാപ്പള്ളിയുടെ അവകാശവാദങ്ങള്‍ പൊളിയുന്നു. മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വ്യക്തമായ പങ്കുണ്ടെന്നുള്ളതിന്റെ രേഖകള്‍ പുറത്തായി. വെള്ളാപ്പള്ളി തന്റെ നോമിനികളെ ഉപയോഗിച്ചാണ് മൈക്രോഫിനാന്‍സ് സംബന്ധിച്ച വായ്പാസംരംഭങ്ങള്‍ നിയന്ത്രിച്ചിരുന്നതെന്നുള്ള രേഖകളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

മൈക്രോഫിനാന്‍സ് ഇടപാടുകള്‍ കൈകാര്യം ചെയ്യാന്‍ കണിച്ചുകുളങ്ങരയിലെ അജി കാരിക്കാതേറ്റവള്ളിയെ എസ്എന്‍ഡിപിയുടെ അടിമാലി യൂണിയനിലേക്ക് നിയമിച്ച്് അടിമാലി യൂണിയന്‍ സെക്രട്ടറിക്ക് വെള്ളാപ്പള്ളി അയച്ച കത്താണ് പുറത്തായിരിക്കുന്നത്. ഇടപാടുകളില്‍ തനിക്ക് നേരിട്ട് പങ്കില്ലെന്നും പ്രാദേശിക യൂണിയനുകള്‍ അവരുമടതായ ഉത്തരവാദിത്വത്തിലാണ് വായ്പകള്‍ നിയന്ത്രിക്കുന്നതെന്നുമുള്ള വെള്ളാപ്പള്ളിയുടെ അവകാശവാദമാണ് രേഖകള്‍ പുറത്തുവന്നതോടെ തകര്‍ന്നത്.


2006 ഗസ്റ്റിലാണ് കത്ത് അയച്ചിരിക്കുന്നത്. മൈക്രോ ഫിനാന്‍സ് പണമിടപാടുകള്‍ സുഗമമാക്കാന്‍ വിവിധ യൂണിയനുകളിലേക്ക് പ്രതിനിധികളെ അയക്കാന്‍ യോഗം കൌണ്‍സില്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കത്ത് അയച്ചിരിക്കുന്നത്. ഇത്തരത്തില്‍ വെള്ളാപ്പള്ളി തന്റെ പ്രതിനിധികളെ നൂറുകണക്കിന് യൂണിയനുകളിലേക്ക് അയച്ച് സാമ്പത്തിക ഇടപാടിലൂടെ അനധികൃതമായി പണം തട്ടിയെടുത്തിട്ടുണ്ടെന്ന് യോഗം വൃ്ത്തങ്ങളെ ഉദ്ധരിച്ച് ദേശാഭിമാനി ദിനപത്രം പറയുന്നു. മൈക്രോഫിനാന്‍സ് തട്ടിപ്പിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആക്ഷേപം ഉന്നയിക്കുകയും കോടതിയില്‍ കേസ് കൊടുക്കുകയും ചെയ്തപ്പോഴായിരുന്നു തനിക്ക് ഇടപാടില്‍ നേരിട്ടു പങ്കില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞത്.

മൈക്രോഫിനാന്‍സിന്റെ പേരില്‍ 15 കോടിയില്‍പ്പരം രൂപയാണ് സംസ്ഥാന പിന്നോക്ക വികസന കോര്‍പറേഷന്‍, ധനലക്ഷ്മി ബാങ്ക് അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും വെള്ളാപ്പള്ളിയും സംഘവും വായ്പയെടുത്തത്. ഈ തുക നാലു ശതമാനത്തേക്കാള്‍ കൂടുതല്‍ പലിശ വാങ്ങരുതെന്ന നിയമം ലംഘിച്ച് 18 ശതമാനം വരെ പലിശയ്ക്കാണ്് സ്വയംസഹായ സംഘങ്ങള്‍ക്ക് വായ്പ നല്‍കിയിരിക്കുന്നത്. ഇവര്‍ യുണിയനിലേക്ക് തിരിച്ചടച്ച മുതലും പലിശയും ഭൂരിഭാഗവും ബാങ്കുകളിലേക്ക് തിരിച്ചടച്ചതുമില്ല എന്നുള്ളതും തട്ടിപ്പിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

ധനകാര്യസ്ഥാപനങ്ങള്‍ക്കുള്ള കിട്ടാക്കടം സംബന്ധിച്ച് വി എസിന് രേഖാമൂലം നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. എന്നാല്‍ വെള്ളാപ്പള്ളി മൈക്രോഫിനാന്‍സിന്റെ ഉ്തരവാദിത്വത്തില്‍ നിന്ന് ഒഴവായി ബാധ്യതകള്‍ പ്രാദേശിക യൂണിയനുകളുടെ തലയില്‍ കെട്ടി വെയ്ക്കുകയായരുന്നു. തൃശൂര്‍ ജില്ലയിലെ മണ്ണുത്തി യൂണിയനില്‍ 104 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയതിന് യൂണിയന്‍ സെക്രട്ടറിയായിരുന്ന പവിത്രനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പീച്ചി, ചങ്ങനാശേരി തുടങ്ങി നിരവധി യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെയും കേസുണ്ട്. ഈ തട്ടിപ്പുകള്‍ക്കു പുറകിലെല്ലാം വെള്ളാപ്പള്ളിയാണെന്ന് യോഗം മുന്‍ കൌണ്‍സിലറും എസ്എആര്‍പി തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ പി എന്‍ പ്രേംകുമാര്‍ വെളിപ്പെടുത്തി.