എംഎം മണിയ്‌ക്കെതിരെ രൂക്ഷമായ അധിക്ഷേപവുമായി വെള്ളാപ്പള്ളി നടേശന്‍

ഭൂതപ്പാട്ട് പാടാന്‍ പറഞ്ഞയക്കാന്‍ കൊള്ളാവുന്ന ഈ കരിങ്കുരങ്ങനെ അങ്ങോട്ട് വിടുക എന്നുളളതല്ലതെ മനുഷ്യരുടെ ഇടയില്‍ പറഞ്ഞയക്കാന്‍ കൊള്ളില്ല എന്നും വെള്ളാപ്പള്ളി പറഞ്ഞു.

എംഎം മണിയ്‌ക്കെതിരെ രൂക്ഷമായ അധിക്ഷേപവുമായി വെള്ളാപ്പള്ളി നടേശന്‍

മുതിര്‍ന്ന സിപിഐഎം നേതാവും ഉടുമ്പന്‍ചോലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എംഎം മണിയ്‌ക്കെതിരെ അധിക്ഷേപ പ്രസംഗവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കഴിഞ്ഞദിവസം രാജാക്കാട് ശ്രീ മഹാദേവര്‍ ക്ഷേത്രത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പരിപാടിക്കിടെയാണ് എംഎം മണിയെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി രംഗത്തെത്തിയത്. മണിയുടെ രൂപത്തെക്കുറിച്ചും, നിറത്തെക്കുറിച്ചും പരിഹസിച്ച വെള്ളാപ്പള്ളി കരിങ്കുരങ്ങെന്നും കരടിയെന്നും എംഎം മണിയെ അധിക്ഷേപിച്ചു.


ഭൂതപ്പാട്ട് പാടാന്‍ പറഞ്ഞയക്കാന്‍ കൊള്ളാവുന്ന ഈ കരിങ്കുരങ്ങനെ അങ്ങോട്ട് വിടുക എന്നുളളതല്ലതെ മനുഷ്യരുടെ ഇടയില്‍ പറഞ്ഞയക്കാന്‍ കൊള്ളില്ല എന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇതു കൂടാതെ നിരവധി മോശം പരാമര്‍ശങ്ങള്‍ അദ്ദേഹം വേറെയും നടത്തി.

എന്നാല്‍ വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളോട് മറുപടി പറയാനില്ലെന്ന് എംഎം മണി വ്യക്തമാക്കി. വ്യക്തിപരമായി അധിക്ഷേപിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും തനിക്കു പറയാനുള്ളത് ജനങ്ങളോട് പറയുമെന്നും മണി സൂചിപ്പിച്ചു.