ബിജിമോള്‍ എംഎല്‍എയ്ക്ക് ഭ്രാന്തെന്ന് വെള്ളാപ്പള്ളി

എം എം മണിയെ കരിങ്കുരങ്ങെന്നും, കരിഭൂതമെന്നും വിശേഷിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ബിജിമോള്‍ക്ക് എതിരെയും വെള്ളാപ്പള്ളി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ബിജിമോള്‍ എംഎല്‍എയ്ക്ക് ഭ്രാന്തെന്ന് വെള്ളാപ്പള്ളി

തൊടുപുഴ: പീരുമേട് എംഎല്‍എ ബി എസ് ബിജിമോള്‍ക്ക് ഭ്രാന്താണ് എന്ന്  എസ്എന്‍ഡ‍ിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കഴിഞ്ഞ ദിവസം സിപിഐ(എം) നേതാവ് എം എം മണിയെ കരിങ്കുരങ്ങെന്നും, കരിഭൂതമെന്നും വിശേഷിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ബിജിമോള്‍ക്ക് എതിരെയും വെള്ളാപ്പള്ളി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ബിജിമോള്‍ക്ക് ഭ്രാന്താണെന്നും സ്‌ത്രീപീഡന വിരുദ്ധ നിയമം നിലവിലില്ലായിരുന്നെങ്കില്‍ അവരെ പണ്ടേ ആരെങ്കിലും അടിച്ചു കൊട്ടയില്‍കയറ്റുവായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിജിമോള്‍ ഒന്നാന്തരം തറയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കുമാരാനാശാന്‍ ഇരുന്ന കസേരയില്‍ കയറിയിരുന്ന്, അതിന് യോജിക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നുവെന്ന ബിജിമോളുടെ ആക്ഷേപത്തിന് മറുപടിയായാണ് മുണ്ടക്കയത്ത് തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശങ്ങള്‍.